ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആമിന ബീവി, കൊച്ചുമകള്‍ മിഷേല്‍ മറിയം എന്നിവരാണ് മരിച്ചത്. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴ -പുളിയന്‍മല സംസ്ഥാന പാതയിലെ ശങ്കരപ്പിള്ളിയില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കുടുംബാംഗളൊന്നിച്ച് വാഗമണ്‍ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.
നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: Grandmother and grandchildren meet tragic end in Thodupuzha