പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്ന് പറന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റര്‍ എത്തിയതിനെ പറ്റി പമ്പ പോലിസിന് അറിവുണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ എഡിജിപി എസ് ശ്രീജിത്തിന് നിര്‍ദ്ദേശം നല്‍കി.
കോസ്റ്റ് ഗാര്‍ഡിന്റെ ചേതക് ഹെലികോപ്ടറാണ് ശബരിമലയ്ക്ക് മുകളിലൂടെ പറന്നത്. താഴ്ന്ന് പറന്നത് സാങ്കേതിക പ്രശ്നം നേരിട്ടതിനാലെന്ന് കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ വിശദീകരിച്ചു. അന്തരീക്ഷം മേഘാവൃതമായപ്പോള്‍ ദിശ മാറി സഞ്ചരിച്ചതാണെന്ന് കോസ്റ്റ് ഗാര്‍ഡ് വിശദീകരണം. മേഘങ്ങള്‍ കൂടിയപ്പോള്‍ കാഴ്ച മറഞ്ഞെന്നും അതിനാലാണ് താഴ്ന്ന് പറന്നതെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും കോസ്റ്റ് ഗാര്‍ഡ് വിശദീകരിക്കുന്നു.
SUMMARY: Helicopter flies low over Sabarimala shrine, passes through high security zone; investigation ordered
കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ്. 22കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വിലയില്‍ നിന്ന് ഇന്നേക്ക് ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്.…
കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തല്‍ ചിറക്കല്‍ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മ ദേഹാസ്വാസ്ഥ്യം വന്ന്…
ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി റോഡ് മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ നിന്നു രാവിലെ…
മെൻലോ പാർക്ക്: ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ. ആദ്യഘട്ട പിരിച്ചുവിടലില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനത്തെ ബാധിച്ചേക്കാമെന്നാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്നു. കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ കാട്ടാക്കട…