ബെംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടാം ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 8 വിക്കറ്റിന് തകര്‍ത്തു. 170 റണ്‍സ് വിജയലക്ഷ്യം മറികടന്നത് 13 പന്ത് ബാക്കിനില്‍ക്കെ. ബെംഗളൂരുവിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്. ജോസ് ബട്‌ലര്‍ പുറത്താകാതെ 73 റണ്‍സ് എടുത്തു. 39 പന്തില്‍ നിന്ന് ആറു സിക്സും അഞ്ചു ഫോറുമടക്കമാണ് ജോസ് ബട്ട്‌ലര്‍ നേടിയത്.
49 റണ്‍സ് എടുത്ത സായി സുദര്‍ശനും തിളങ്ങി. 36 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു സുദര്‍ശന്റെ ഇന്നിംഗ്‌സ്. രണ്ട് വിക്കറ്റില്‍ 75 റണ്‍സ് ആണ് സുദര്‍ശന്‍ – ബട്‌ലര്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. സുദര്‍ശന്‍ പുറത്തായതിന് പിന്നാലെയെത്തിയ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് 18 പന്തില്‍ 30 റണ്‍ നേടി.
മൂന്ന് സിക്‌സും ഒരു ഫോറുമടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. 63 റണ്‍സാണ് ബട്ട്ലര്‍ – റുഥര്‍ഫോര്‍ഡ് സഖ്യം കൂട്ടിച്ചേര്‍ത്തത്. നേരത്തെ, ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബെംഗളൂരു 8 വിക്കറ്റ് നഷ്ടത്തിലാണ് 169 റണ്‍സെടുത്തത്. 54 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണാണ് ടോപ് സ്‌കോറര്‍. വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ആര്‍സിബിക്ക് തലവേദനയായത്.
TAGS: IPL | SPORTS
SUMMARY: Gujarat won against Bengaluru in IPL
ന്യൂഡൽഹി: ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു. 26 വിദ്യാര്‍ഥികള്‍ നൂറു ശതമാനം സ്കോര്‍ നേടിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി…
തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി സാധനങ്ങള്‍ നശിപ്പിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ 59-മാത് പ്രതിഷ്ഠാവാർഷികം ഏപ്രിൽ 21, 22, 23, തീയതികളിൽ ആഘോഷിക്കും. 21-ന് രാവിലെ ഒൻപതു മുതൽ…
ബെംഗളൂരു: കഠിന ചൂടില്‍ വെന്തുരുകി കര്‍ണാടക. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില കുത്തനെ ഉയര്‍ന്നു. ഞായറാഴ്ച അഞ്ച് ജില്ലകളിൽ താപനില…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല അധ്യാപകർക്കായി നടത്തുന്ന പരിശീലന ക്യാംപ് 26നു രാവിലെ 9ന് ആർബിഐ…
ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനും പശ്ചിമബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിനുമുള്ള പരസ്യപ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ഏപ്രിൽ 23-നാണ് പശ്ചിമ ബംഗാളിലെ…