ഗുരുവായൂർ: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫസര്‍ വി കെ വിജയന്‍ രാജിവെച്ചു. ഈ മാസം 14ന് ചെയര്‍മാന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി. ദേവസ്വം മന്ത്രി വി എന്‍ വാസവന് രാജി സമര്‍പ്പിച്ചു. നാല് വര്‍ഷത്തോളം ചെയര്‍മാനായി പ്രവര്‍ത്തിച്ച ശേഷം, ദേവസ്വത്തിനും ക്ഷേത്രത്തിനും ഭക്തജനങ്ങള്‍ക്കുമായി ചെയ്യാന്‍ സാധിച്ച പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ശേഷമേ വിഷയത്തില്‍ പ്രതികരിക്കൂ എന്ന നിലപാടിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് രാജി സമര്‍പ്പിച്ചതെന്ന് ഡോ. വിജയന്‍ അറിയിച്ചു.
ഉത്സവം അവസാനിക്കുന്നതുവരെ കാത്തുനില്‍ക്കാതെ ഇന്ന് തന്നെ രാജി നല്‍കാന്‍ തീരുമാനിച്ചതിന്റെ കാരണം ഭരണപരമായ അനിശ്ചിതത്വം ഒഴിവാക്കുക എന്ന ഉത്തരവാദിത്വബോധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്റെ കാലയളവില്‍ ദേവസ്വത്തിന്റെ ഭരണപരവും വികസനപരവുമായ വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
SUMMARY: Guruvayur Devaswom Chairman Prof. V. K. Vijayan resigns
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ രണ്ട് മലയാളികളും. ഏറണാകുളം പിറവം രാമമംഗലം സ്വദേശികളായ…
ന്യൂഡല്‍ഹി: പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ…
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ്…
തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാ സർവേകളും യുഡിഎഫ്…
ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ…
തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…