കൊച്ചി: നടൻ ഹരീഷ് കണാരൻ്റെ ആരോപണങ്ങള്‍ തള്ളി നിർമാതാവ് ബാദുഷ. ഹരീഷ് കണാരൻ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബാദുഷ പറഞ്ഞു. 20 ലക്ഷം രൂപ നല്‍കാനുണ്ട് എന്നത് നുണയാണ്. തനിക്ക് നല്‍കിയത് 10 ലക്ഷം രൂപ മാത്രമാണ്. അതില്‍ 3 ലക്ഷം രൂപ പലപ്പോഴായി തിരികെ നല്‍കിയെന്നും ബാദുഷ പറഞ്ഞു. ഹരീഷിന് സിനിമ ലഭിക്കാതിരിക്കാൻ താൻ കാരണക്കാരനല്ലെന്നും ബാദുഷ വ്യക്തമാക്കി.
ARM സിനിമയില്‍ നിന്ന് ഹരീഷ് ഒഴിവാക്കപ്പെട്ടത് പണം കൂടുതല്‍ ആവശ്യപ്പെട്ടതിനാലാണ്. ഹരീഷിൻ്റെ ആരോപണങ്ങള്‍ വലിയ മാനസിക വിഷമം ഉണ്ടാക്കിയതായും ബാദുഷ പറഞ്ഞു. ഹരീഷിൻ്റെ ആരോപണത്തിന് ശേഷം ആദ്യമായാണ് ബാദുഷ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. തനിക്കും കുടുംബത്തിനും നേരിട്ടത് വലിയ അപമാനമാണ്. സൈബർ ഇടത്തില്‍ വലിയ രീതിയില്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഹരീഷിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാദുഷ വ്യക്തമാക്കി.
കഴിഞ്ഞ വർഷം കടം വാങ്ങിയ 20 ലക്ഷം തിരിച്ചു ചോദിച്ചതിന് ബാദുഷ ഇടപെട്ട് തന്നെ സിനിമകളില്‍ നിന്ന് മാറ്റി നിർത്തിയെന്നായിരുന്നു ഹരീഷ് കണാരൻ്റെ ആരോപണം. പലതവണ ബാദുഷയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് താൻ ഇത് വെളിപ്പെടുത്തുന്നതെന്നും ഹരീഷ് കണാരൻ വ്യക്തമാക്കിയിരുന്നു.
SUMMARY: Harish Kanaran’s statement was a blatant lie, he was removed from ARM because he asked for more money; Badusha denies the allegations
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…