ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റ് ചെയ്തതിന് രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ജഗദീഷ് ഉഡുപ്പ, സുദീപ് ഷെട്ടി നിട്ടെ എന്നിവര്‍ക്കെതിരെയാണ് ഉഡുപ്പി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 353(2) പ്രകാരമാണ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തത്.
ഹാസനിൽ നിന്നുള്ള എഴുത്തുകാരിയും ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ്, സെപ്റ്റംബർ 22ന് ദസറ ഉദ്ഘാടനം ചെയ്യുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പ്രഖ്യാപിച്ചത്. ഒരു കന്നഡ എഴുത്തുകാരി ആദ്യമായി അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയത് അഭിമാനകരമാണെന്നും സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഹാർട്ട് ലാമ്പ്’ (യെദേയ ഹനാതെ) എന്ന പുസ്തകത്തിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ ബാനു, കർഷക പ്രക്ഷോഭം, കന്നഡ പ്രസ്ഥാനം തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
SUMMARY: Hate post against Booker winner Banu Mushtaq inaugurating Mysore Dussehra: Case filed against two