തൃശൂര്‍ വെങ്കിടങ്ങില്‍ മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15-ഓടെ ആയിരുന്നു സംഭവം. വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പുരയിടത്തിലെ മാങ്ങ പറിക്കാന്‍ അകലാടുള്ള കരാറുകാരനൊപ്പം ജോലിക്കായി എത്തിയതായിരുന്നു ഹമറുള്ള. പറമ്പിലെ മാവില്‍ കയറി മാങ്ങ പറിക്കുന്നതിനിടയില്‍ തൊട്ടടുത്ത വൈദ്യുതി ലൈന്‍ കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.
ഉടന്‍തന്നെ മരണം സംഭവിച്ചു. ഹാരിസിന്റെ മൃതദേഹം പാവറട്ടി സാന്‍ ജോസ് ആശുപത്രിയിലേക്ക് മാറ്റി. <br>
TAGS: LATEST NEWS, ACCIDENT,THRISSUR
KEYWORDS: He hit a power line while picking mangoes; Shocked guest worker ends tragically in Thrissur
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…
മലക്കപ്പാറ: തമിഴ്നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധകയെ പുലി ആക്രമിച്ച് കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75)…
കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…
ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു. മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…