LATEST NEWS

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയില്‍

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തില്‍ ആയിരുന്നു വിഎസ് അച്യുതാനന്ദൻ. തിരുവനന്തപുരം ബാർട്ടണ്‍ഹില്ലിലെ മകൻ അരുണ്‍കുമാറിന്റെ വീട്ടിലായിരുന്നു അച്യുതാനന്ദൻ വിശ്രമത്തില്‍ കഴിഞ്ഞിരുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. 101 വയസുള്ള അച്യുതാനന്ദന്‍ നിലവില്‍ സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്.

SUMMARY: Heart attack; VS Achuthanandan hospitalized

NEWS BUREAU

Recent Posts

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്​ അന്തരിച്ചു. 73 വയസായിരുന്നു. ഏറെനാളായി…

1 hour ago

പിണ്ഡോദരി മോളേ, നിന്റെ ഭര്‍ത്താവ് പെണ്ണ് കേസില്‍പെട്ടതിനേക്കാള്‍ നീ വിഷമിക്കും; നടി സ്നേഹയ്ക്കെതിരെ സത്യഭാമ

കൊച്ചി: നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ കലാമണ്ഡലം…

1 hour ago

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…

2 hours ago

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…

4 hours ago

50 ശതമാനം വരെ ഡിസ്കൗണ്ട്; ലുലുവിൽ എൻഡ് ഓഫ് സീസൺ സെയിൽ ജനുവരി എട്ടു മുതൽ

ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…

4 hours ago

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു; ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…

5 hours ago