Saturday, September 27, 2025
20.4 C
Bengaluru

വയനാട് ചൂരല്‍മലയില്‍ കനത്തമഴ; മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയെന്ന് സംശയം

വയനാട്: വന്‍ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈയില്‍ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം. വെള്ളരിമലയുടെ താഴ്‌വാരത്ത് നിന്നും ശക്തമായി വെള്ളമൊഴുകി വരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലാണോ ഉരുള്‍പൊട്ടലാണോ എന്ന് വ്യക്തത വരേണ്ടതുണ്ട്. മേഖലയില്‍ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്.

ചൂരല്‍മല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി. പുന്നപ്പുഴയില്‍ ചെളിമണ്ണ് കുത്തിയൊലിക്കുകയാണ്. ബെയ്‌ലി പാലത്തിന് താഴെ മലവെള്ളപ്പാച്ചിലുണ്ട്. മണ്ണിടിച്ചില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി. മുണ്ടക്കൈ വനമേഖലയില്‍ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ഫയർഫോഴ്സും പോലീസും മേഖലയിലേക്ക് തിരിച്ചു. ചൂരല്‍മരയില്‍ ശക്തമായ മഴ തുടരുകയാണ്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്താനാണ് അധികൃതർ ഒരുങ്ങുന്നത്.

ഇന്നലെ വൈകുന്നേരം മുതല്‍ വയനാട്ടില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടർന്ന് വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായോയെന്ന സംശയവും പ്രദേശവാസികള്‍ക്കുണ്ടായിട്ടുണ്ട്.

SUMMARY: Heavy rain in Wayanad’s Chooralmala; Landslide suspected in Mundakai

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി, പരിശോധനക്കിടെ ഇറങ്ങിയോടിയ യുവാവിനെ പിടികൂടി പോലീസ്

കണ്ണൂർ: കണ്ണൂരിൽ പിഎസ്‌സി പരീക്ഷയ്ക്കിടെ ഹെെടെക് കോപ്പിയടി. ഇന്ന് നടന്ന സെക്രട്ടേറിയേറ്റ്...

തമിഴ്‌നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വന്‍ ദുരന്തം, തിക്കിലും തിരക്കിലുംപെട്ട് 33 മരണം

ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച...

ഓപ്പറേഷന്‍ നുംഖോർ: ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം...

സ്കൂൾ കലോത്സവം; ‘എ’ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും സർക്കാരിന്റെ വക 1000 രൂപ

ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി....

പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു.അലനല്ലൂരിൽ ആണ് സംഭവം. കണ്ണകുണ്ട്...

Topics

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി കായികാധ്യാപകന്റെ പേരിൽ കേസ്

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി...

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ...

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ...

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി 

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ...

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

Related News

Popular Categories

You cannot copy content of this page