Friday, October 3, 2025
26.1 C
Bengaluru

കര്‍ണാടകയില്‍ മഴ ശക്തമാകുന്നു; നാളെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി പ്രാപിക്കുമെന്നും ഇത് കർണാടകയിലേക്ക് ശക്തമായ കാറ്റോടുകൂടി കൂടുതൽ വ്യാപകമായ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ആഗസ്റ്റ് 23 വരെ ബെംഗളൂരു നഗരത്തിൽ തുടർച്ചയായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നതിനാൽ സ്കൂളുകൾക്കും കോളേജുകൾക്കും ചൊവ്വാഴ്ച (ഓഗസ്റ്റ് 19) ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു.

ഉത്തര കന്നഡ: കാർവാർ, അങ്കോള, കുംത, ഹൊന്നവർ, ഭട്കൽ, സിർസി, സിദ്ധാപൂർ, യെല്ലാപൂർ, ജോയ്ഡ, ദണ്ഡേലി എന്നിവയുൾപ്പെടെ ജില്ലയിലെ പത്ത് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൈമറി, ഹൈസ്കൂളുകൾ, പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.

ധാർവാഡ്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 19)  ജില്ലയിലെ എല്ലാ അങ്കണവാടി കേന്ദ്രങ്ങൾക്കും, പ്രൈമറി സ്കൂളുകൾക്കും, ഹൈസ്കൂളുകൾക്കും, പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾക്കും അവധി പ്രഖ്യാപിച്ചതായി ധാർവാഡ് ഡെപ്യൂട്ടി കമ്മീഷണർ ദിവ്യ പ്രഭു അറിയിച്ചു. കുട്ടികളുടെ സുരക്ഷ  കണക്കിലെടുത്ത് തീരുമാനം. ആഗസ്റ്റ് 19 ന് നഷ്ടപ്പെടുന്ന ക്ലാസുകൾ വരാനിരിക്കുന്ന പൊതു അവധി ദിവസങ്ങളിൽ നടത്തി ക്രമീകരിക്കാനും ഉത്തരവ് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് (ഡിഡിപിഐ) നിർദ്ദേശിച്ചു.

ബെളഗാവി: ജില്ലയിൽ, ബെളഗാവി, ബെയ്‌ൽഹോംഗൽ, കിറ്റൂർ, ഖാനാപൂർ, രാംദുർഗ് എന്നീ എട്ട് താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു. സവദത്തി, ചിക്കോടി, ഹുക്കേരി. ബെളഗാവി, ബെയ്‌ൽഹോംഗൽ, കിറ്റൂർ, ഖാനാപൂർ, രാംദുർഗ്, സവദത്തി താലൂക്കുകളിലെ പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾക്കും ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് റോഷൻ അവധി പ്രഖ്യാപിച്ചു.

ചിക്കമഗളൂരു: ജില്ലയിൽ മലനാട് മേഖലയിലെ സ്കൂളുകൾക്ക് അവധി നൽകി. കൊപ്പ, ശൃംഗേരി, മുഡിഗരെ, നരസിംഹരാജപുര, കലാസ താലൂക്കുകളിലെ അങ്കണവാടികൾ, പ്രൈമറി, ഹൈസ്‌കൂളുകൾ എന്നിവയ്ക്ക് അവധി നല്‍കി. ചിക്കമഗളൂരു താലൂക്കിലെ അൽദൂർ, വസ്തരെ, ഖണ്ഡ്യ, അവതി, ജാഗർ ഹോബ്ലികൾ, തരികെരെ താലൂക്കിലെ ലിംഗദഹള്ളി-ലക്കവള്ളി ഹോബ്ലി പരിധികൾ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്നു ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് അറിയിച്ചു.
SUMMARY: Heavy rains in Karnataka; Tomorrow is a holiday for educational institutions in various districts

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസന്‍കുട്ടിക്ക് 65 വര്‍ഷം തടവ്

തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65...

കാലിലെ മുറിവിന് ചികിത്സ തേടി, വിരലുകള്‍ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി....

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന്...

ലൈംഗീക പീഡനക്കേസ്; ചൈതാന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകള്‍ പിടിയില്‍

ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ...

അതിരപ്പിള്ളിയില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം

തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന്...

Topics

ബിഎംടിസി സര്‍വീസുകള്‍ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ...

മയക്കുമരുന്ന് വേട്ട; ഒരു മലയാളി ഉള്‍പ്പെടെ ബെംഗളൂരുവില്‍ 7 പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകളിൽ ഒരു...

റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി ട്രക്ക് ഇടിച്ച് മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരി ട്രക്ക് ഇടിച്ച്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: ഹെന്നൂർ എംയുഎസ്എസ്–66 കെവി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച...

ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് ബിഎംടിസിയുടെ പുതിയ സർവീസ്

ബെംഗളൂരു: ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് തിങ്കളാഴ്ച മുതല്‍ പുതിയ...

വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍; സർജാപുര റോഡിൽ രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച മുതൽ രണ്ട് മാസത്തേക്ക്...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍ 

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയില്‍...

പൂജ അവധി: യശ്വന്ത്പുരയിൽ നിന്നും മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് യശ്വന്ത്പുരയിൽ നിന്നും...

Related News

Popular Categories

You cannot copy content of this page