ബെംഗളൂരു: കർണാടകയിൽ ജൂൺ 27 വരെ കനത്ത മഴ പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 27 വരെ തീരപ്രദേശങ്ങളിലെ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
വ്യാഴാഴ്ച വരെ കർണാടക തീരത്തും പുറത്തും മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. മംഗളൂരു മുതൽ ദക്ഷിണ കന്നഡയിലെ മുൽക്കി വരെയും ഉഡുപ്പി ബൈന്ദൂരിനും കൗപ്പിനും ഇടയിലും ഉത്തര കന്നഡയിലെ മജാലി മുതൽ ഭട്കൽ വരെയും അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകി. കടൽതീരത്ത് വിനോദയാത്രക്ക് എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് ഐഎംഡി അറിയിച്ചു. അതേസമയം, ജൂൺ 23 ഞായറാഴ്ച തീരദേശ മേഖലയിൽ സാമാന്യം ശക്തമായ മഴ പെയ്തു.
TAGS: KARNATAKA| RAIN UPDATES
SUMMARY: Heavy rains predicted in Karnataka orange alert issued
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പോകളിലും ബസുകളിലും ഉടന്‍ ആരംഭിക്കും.…
ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…