ബെംഗളൂരു: സംസ്ഥാനത്ത് ഏപ്രിൽ രണ്ട് മുതൽ കനത്ത മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെളഗാവി, ധാർവാഡ്, ഗദഗ്, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ തീവ്രമായ മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായേക്കുമെന്ന് ഐഎംഡി അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്യുന്നുണ്ട്. വിജയനഗർ, ശിവമൊഗ, തുമകുരു, മാണ്ഡ്യ, കോലാർ, ദാവൻഗെരെ, ചിത്രദുർഗ, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, യാദ്ഗിർ, വിജയപുര, റായ്ച്ചൂർ, കോപ്പാൾ, കലബുർഗി, ബിദർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും ലഭിച്ചിരുന്നു.
മൈസൂരു, കുടക്, ഹാസൻ, ചിക്കമഗളൂരു എന്നിവിടങ്ങളിൽ ഏപ്രിൽ 1, 2 തീയതികളിൽ ആലിപ്പഴവർഷം ഉണ്ടായേക്കുമെന്നും ഐഎംഡി അറിയിച്ചു. അതേസമയം കർണാടകയിലെ എല്ലാ തീരദേശ ജില്ലകളിലും ബെളഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി എന്നിവിടങ്ങളിൽ ഏപ്രിൽ 2ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.
TAGS: RAIN | KARNATAKA
SUMMARY: Heavy rain predicted in parts of state starting from 2nd
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…