ഝാർഖണ്ഡ് നിയമസഭയില്‍ വിശ്വാസം തെളിയിച്ച് ഹേമന്ത് സോറൻ. ഇന്ന് നടന്ന വിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ 45 പേരുടെ പിന്തുണയോടെയാണ് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചത്. അഴിമതി ആരോപണത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ചത്.
തുടർന്ന് അഞ്ചു മാസത്തെ ജയില്‍ വാസം പൂർത്തിയാക്കിയ അദ്ദേഹം ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 81 അംഗ സഭയില്‍ 45 എം എല്‍ എമാരുടെ പിന്തുണയോടെയാണ് വിജയിച്ചത്. ഇന്ത്യ മുന്നണി എം എല്‍ എമാരുടെ യോഗത്തിലാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ സോറൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന തീരുമാനം ഉണ്ടായത്. ഇതിനു പിന്നാലെ സോറന് പകരം മുഖ്യമന്ത്രിയായ ചംപയ് സോറൻ രാജിക്കത്ത് ഗവർണർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
ചംപയ് സോറൻ രാജിവെച്ചതോടെ സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദവുമായി ഹേമന്ത് സോറൻ ഗവർണർക്ക് കത്ത് നല്‍കുകയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ന് സഭയില്‍ മുഖ്യമന്ത്രി സോറൻ വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടിയിരിക്കുന്നത്.
TAGS : HEMANT SORAN | NATIONAL | POLITICS
SUMMARY : Hemant Soren won the trust vote
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…