തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിലെ പരാമർശത്തില്‍ എറണാകുളം സിജെഎം കോടതിയിലെ ഹർജിയിലുള്ള തുടർ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മൂന്നു മാസത്തേക്കാണ് സ്റ്റേ.
എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ആണ് സിജെഎം കോടതിയെ സമീപിച്ചിരുന്നത്. ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി കൊണ്ടുവന്നാല്‍ തുടർനടപടികളുമായി മുന്നോട്ടു പോകാം എന്നതായിരുന്നു സിജെഎം കോടതി ഹർജിക്കാരനെ അറിയിച്ചിരുന്നത്. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.
SUMMARY: High Court stays case against Chief Minister over rescue operation remark during New Kerala rally