ബെംഗളൂരു: ബെൽ സർക്കിളിന് സമീപം സ്ഥാപിച്ചിരുന്ന ഹിന്ദി ബോർഡ് പ്രതിഷേധത്തിനിടെ നശിപ്പിച്ച സംഭവത്തിൽ കന്നഡ രക്ഷണ വേദികെ പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബെൽ സർക്കിളിൽ റോഡിന് അഭിമുഖമായി സ്ഥാപിച്ചിരുന്ന ബോർഡാണ്, ഹിന്ദി അടിച്ചേൽപ്പിക്കുന്നെന്ന് ആരോപിച്ചു തകർത്തത്. അനുമതിയില്ലാതെയാണ് ബോർഡ്സ്ഥാപിച്ചതെന്നും കന്നഡ ഭാഷയുടെ പ്രാധാന്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധം നടത്തിയതെന്നും പ്രവർത്തകർ അവകാശപ്പെട്ടു. അതേസമയം, പൊതുമുതൽ നശിപ്പിച്ചതിനും നിയമവിരുദ്ധമായി പ്രതിഷേധം സംഘടിപ്പിച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പോലീസ് ശേഖരിച്ചുവരികയാണ്. അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്ക് എതിരെയും നിയമനടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
SUMMARY: Hindi board vandalism incident; Case filed against pro-Kannada organization activists
















