തിരുവനന്തപുരം: 85 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായി ഏർപ്പെടുത്തിയ ഹോം വോട്ട് തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം ആദ്യദിനം 7561 മുതിര്‍ന്ന വോട്ടര്‍മാരും 3361 ഭിന്നശേഷിക്കാരും ഉൾപ്പെടെ 10,922 പേര്‍ വോട്ട് രേഖപ്പെടുത്തി. ബി.എല്‍.ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ നല്‍കിയവരുടെ വീടുകളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തും. ഏപ്രില്‍ നാലുവരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
5.25 ശതമാനമാണ് ഇതുവരെ വോട്ട് ചെയ്തത്. 1,45,598 മുതിര്‍ന്ന വോട്ടര്‍മാരും 62,159 ഭിന്നശേഷിക്കാരും ഉള്‍പ്പടെ 2,07,757 പേര്‍ക്കാണ് വീട്ടിലെ വോട്ടിന് അനുമതിയുള്ളത്. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ് (2228 പേര്‍).
പോളിങ് ഓഫിസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍, വിഡിയോഗ്രാഫര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രത്യേക മൊബൈല്‍ ടീമാണ് വോട്ടര്‍മാരുടെ വീട്ടിലെത്തുന്നത്. വോട്ടിന്റെ രഹസ്യസ്വഭാവവും സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ചാണ് നടപടി. ആദ്യഘട്ടത്തില്‍ വോട്ടര്‍ വീട്ടിലില്ലെങ്കില്‍ രണ്ടാമതൊരു അവസരം കൂടി നല്‍കും. സംസ്ഥാനത്തെ 85 വയസ് പിന്നിട്ട വോട്ടര്‍മാരില്‍ 71.27 ശതമാനവും ഇക്കുറി വീട്ടിലെ വോട്ടിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിനുപുറമെ 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള 62,240 വോട്ടര്‍മാരും വീടുകളിലിരുന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും.
SUMMARY: Home voting until April 4; 7561 adults and 3361 differently-abled people cast their votes on the first day
കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…
ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…
ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…
ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…
ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…