KARNATAKA

വിമാനത്താവളത്തിന് സമീപം കണ്ടെത്തിയ കരടിയെ വെടിവച്ച് പിടികൂടി

ബെംഗളൂരു: ശിവമൊഗ്ഗ വിമാനത്താവളത്തിനു സമീപത്തു നിന്നു കരടിയെ വനംവകുപ്പ് സംഘം പിടികൂടി. ഏഴുവയസ്സുള്ള കരടിയെ ആണ് പിടികൂടിയത്. വിമാനത്താവളമുള്ള സോഗനയിലെ പലയിടങ്ങളില്‍ കരടി അലഞ്ഞു നടക്കുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പരിസരവാസികള്‍ ആശങ്കയിലായിരുന്നു.

തുംഗനഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, വനംവകുപ്പിന്റെ ഉംബ്ലെബൈലു റേഞ്ചിലെ 20 അംഗ സംഘം മൃഗഡോക്ടറുമായി സ്ഥലത്തെത്തി കരടിയെ പിടികൂടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സോഗാനെ ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ള വിനായകനഗറില്‍ രാവിലെ കണ്ട കരടി പിന്നീട് വിമാനത്താവള കോമ്പൗണ്ടിനുള്ളില്‍ ചാടുകയായിരുന്നു. അവിടെ അലഞ്ഞുതിരിഞ്ഞ ശേഷം വീണ്ടും അയല്‍പക്കത്തുള്ള ജ്യോതിനഗറിലേക്ക് എത്തി. അവിടെ നിന്ന് ദൊഡ്ഡബീലു ഗ്രാമത്തിലേക്ക് പോയി വീണ്ടും വിമാനത്താവള പരിസരത്തേക്ക് തിരിച്ചെത്തുകയായിരുന്നു.ഇവിടെ വെച്ചാണ് കരടിയെ വനം വകുപ്പ് സംഘം മയക്കുവെടിവച്ചു പിടികൂടിയത്. പിടികൂടിയ ശേഷം ശിവമോഗയുടെ പ്രാന്തപ്രദേശത്തുള്ള ത്യവരെകൊപ്പയ്ക്ക് സമീപമുള്ള പുനരധിവാസ കേന്ദ്രത്തില്‍ കരടിയെ തുറന്നുവിട്ടു.
SUMMARY: Bear found near airport shot and captured

NEWS DESK

Recent Posts

ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…

5 hours ago

‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…

5 hours ago

ബൈക്കപകടത്തില്‍‌ പരുക്കേറ്റ് ചികിത്സയിലിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു

ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…

6 hours ago

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…

6 hours ago

ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര; ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം, യു​വാ​വ് പി​ടി​യി​ൽ

ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…

6 hours ago

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക്…

7 hours ago