സന: യെമൻ തലസ്ഥാനമായ സനലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേരും കൊല്ലപ്പെട്ടുവെന്ന് യെമനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അബ്ദുൽ മാലിക് അൽ ഹൂത്തിയുടെ പ്രസംഗം കേൾക്കാൻ ഒത്തുകൂടിയവരിലെ 10 മുതിർന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ട് നടത്തിയതായി പറയപ്പെടുന്ന ആക്രമണത്തിനുശേഷമാണ് അപ്പാർട്ട്മെന്റ് ഇസ്രയേൽ ലക്ഷ്യമിട്ടത്. 2014 മുതൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ തലസ്ഥാനമായ സന ഉൾപ്പെടെയുള്ള വടക്കൻ പ്രദേശങ്ങൾ ഭരിക്കുന്നത് ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ്.
അതേസമയം, ഇക്കാര്യത്തില്‍ ഇസ്രയേല്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആക്രമണത്തിന്‍റേതെന്ന് പറയപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
🔴BREAKING
Sana’a was struck by Israel right during Abdul Malik’s speech, after the revelation of a secret meeting between Houthi commanders and the Chief of Staff.
Right in the middle of his speech—boom! pic.twitter.com/mq1onfy4Ie
— Robin 🇮🇱 (@Robiiin_Hoodx) August 28, 2025
SUMMARY: Houthi Prime Minister Reportedly Killed in Israeli Strike