Categories: KERALATOP NEWS

കൊച്ചുവേളിയിൽ വൻ തീപിടിത്തം; തീ പടര്‍ന്നത് പ്ലാസ്റ്റിക് ഗോഡൗണില്‍

തിരുവനന്തപുരം: കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം (fire breakout). ഇവിടെ പ്രവർത്തിക്കുന്ന സൂര്യ പാക്സ് ഗോഡൗണിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് ഗോഡൗണിലേക്കും പടരുകയായിരുന്നു. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്‌ക്കാൻ ശ്രമം തുടരുകയാണ്. 12 ഫയർ ഫോഴ്സ് യൂണിറ്റുകളാണ് നിലവിൽ സ്ഥലത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ എല്ലാ ഫയർഫോഴ്സ് യൂണിറ്റും കൊച്ചു വേളിയിലേക്ക് തിരിച്ചിട്ടുണ്ട്. വെളുപ്പിന് മൂന്നര മണിക്കാണ് തീപിടിത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്. തീ അണക്കാനുള്ള ശ്രമം തുടരുന്നു. അടുത്തുള്ള ടൈറ്റാനിയം ഫാക്ടറി, പെട്രോൾ പമ്പ് എന്നിവിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചു എന്നാണ് റിപ്പോർട്ട്.

അപകടത്തിൽ ആർക്കും ആളപായമില്ല. ഇൻഡസ്ട്രിയൽ ഏരിയയിൽ ഇതിനുമുൻപും നിരവധി തവണ തീപിടിത്തം ഉണ്ടായിട്ടുള്ളതായാണ് വിവരം. കെട്ടിടങ്ങളിൽ പലതും പ്ലാസ്റ്റിക് വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങളാണ്. ഇതാണ് തീ വളരെ വേഗം പടർന്നുപിടിക്കാൻ കാരണമായത്. സമീപത്തുള്ള മറ്റ് ഗോഡൗണുകളിലേക്കും തീപടരാനുള്ള സാധ്യത കണക്കിലെടുത്ത് തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്‌സ് തുടരുകയാണ്.
<br>
TAGS : KERALA | LATEST NEWS | FIRE BREAKOUT
SUMMARY : Huge fire in Kochuveli; The fire broke out in the plastic warehouse

Savre Digital

Recent Posts

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

16 minutes ago

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

45 minutes ago

ചിക്കമഗളൂരുവിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ടു; എട്ടു മരണം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…

1 hour ago

വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …

2 hours ago

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…

2 hours ago

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

2 hours ago