ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിക്കാനൊരുങ്ങിയ ധൻബാദ് എക്സ്പ്രസിന്റെ കോച്ചിനടിയില്‍ അറ്റ നിലയില്‍ മനുഷ്യന്റെ കൈ കണ്ടെത്തി. ട്രെയിനിന്റെ എസ് 5 (S5) കോച്ചിന് താഴെയാണ് ഇന്ന് രാവിലെ കൈ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ ട്രെയിൻ ധൻബാദില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയത്.
സംഭവത്തെത്തുടർന്ന് അധികൃതർ എസ് 5 കോച്ച് മാത്രം സ്റ്റേഷനില്‍ പിടിച്ചിടുകയും ബാക്കി കോച്ചുകളുമായി ട്രെയിൻ യാത്ര തുടരുകയും ചെയ്തു. ട്രെയിൻ തട്ടി മരിച്ച ആരുടെയെങ്കിലും ശരീരഭാഗമാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേ സംരക്ഷണ സേന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധൻബാദ് എക്സ്പ്രസ് കടന്നുവന്ന പാതയില്‍ എവിടെയെങ്കിലും ട്രെയിൻ അപകടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന കാര്യം റെയില്‍വേ വിശദമായി പരിശോധിച്ചു വരികയാണ്.
SUMMARY: Human hand found under Dhanbad Express coach in Alappuzha
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളില്‍ ഗൃഹപ്രവേശന ചടങ്ങ് ഇന്ന്. വൈകിട്ട് നാലുമണിക്ക്…
ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ് വേൾഡ് 10 കെ മാരത്തണില്‍ ഇത്തവണ പങ്കെടുത്തത്…
ബെംഗളൂരു: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നു പ്ലാനിങ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രി ഡി.സുധാകര്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (കിംസ്) തീവ്രപരിചരണ…
ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ വന്യജീവിസഫാരികേന്ദ്രങ്ങളായ ബന്ദിപ്പുർ, നാഗർഹോളെ എന്നിവിടങ്ങളില്‍ സെൽഫിയെടുക്കുന്നതിന് നിരോധനം. ഇതുസംബന്ധിച്ച് കർണാടക വനംവകുപ്പ് ഉത്തരവിറക്കി. വന്യമൃഗങ്ങളുടെയും വിനോദസഞ്ചാരികളുടെയും…
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…