ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

റാഞ്ചി: 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കൊലയ്ക്കുശേഷം ഭാര്യയുടെ മരണം റോഡപകടത്തിലൂടെയാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചു. ഹസാരിബാഗില്‍ ഒക്ടോബര്‍ ഒമ്പതിനാണ് സംഭവം. നാല് മാസം മുമ്പായിരുന്നു സേവന്തി കുമാരിയും (23) മുകേഷ് കുമാര്‍ മേത്തയും (30) തമ്മിലുള്ള വിവാഹം. മൂന്ന് മാസം മുമ്പ് സേവന്തിയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്തിരുന്നു. ഈ തുക കിട്ടാനാണ് മുകേഷ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് സേവന്തി റോഡപകടത്തില്‍ മരിച്ചുവെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

എന്നാല്‍, സേവന്തിയുടെ പിതാവ് മഹാവീര്‍ മേത്ത ഇത് വിശ്വസിച്ചില്ല. അദ്ദേഹം പൊലീസില്‍ പരാതി നല്‍കി. മരുമകന്‍ മകളുടെ പേരില്‍ 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുണ്ടെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. ഭാര്യയുടെ അന്ത്യകര്‍മ ചടങ്ങില്‍ ഭര്‍ത്താവ് പങ്കെടുക്കാതിരുന്നതും സംശയത്തിനിടയാക്കി. മേത്തയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ സേവന്തിയുടെ ശരീരത്തില്‍ വളരെ കുറച്ചു പരിക്കുകള്‍ മാത്രമേയുള്ളുവെന്നും വാഹനാപകടമാണെങ്കില്‍ ഇതില്‍ കൂടുതല്‍ പരിക്കുകള്‍ ഉണ്ടാകുമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

ചോദ്യം ചെയ്യലില്‍ മുകേഷ് കുറ്റം സമ്മതിക്കുകയും ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും അപകടം വ്യാജമാണെന്നും വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
SUMMARY: Husband arrested for killing wife to collect insurance money

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പ്രതിഷേധമിരമ്പി സി.ജെ.പി.യുടെ തിരംഗ റാലി

ബെംഗളൂരു: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ബെംഗളൂരുവിൽ തിരംഗ മാർച്ച്...

നേഹ ബോറ എവിടെ? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആരോപണം, അഭിജീത് ദീപ്‌കെയെ കുറിച്ചും വിവരമില്ലെന്ന് സിജെപി

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന തിരംഗ മാര്‍ച്ചിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ...

ശ്വാസകോശ അണുബാധ; മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ എൽ.കെ.അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; 88 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 88 ലക്ഷം രൂപ വിപണിമൂല്യം കണക്കാക്കുന്ന...

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ നവംബർ ഒന്നിന് നടത്തുന്ന കന്നഡ രാജ്യോത്സവാചാരണരണത്തിന്റെയും...

മെട്രോ യാത്രക്കാർക്ക് ആശ്വാസം: ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിക്കായി 200 മിനി ബസുകളുമായി ബി.എം.ടി.സി

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ആശ്വാസമേകി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി)....

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ അപകടം; മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക്​ പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു....

കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണർ

ബെംഗളൂരു: കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത്...

Related Articles

Popular Categories