സഹപ്രവര്‍ത്തകയായ യുവതിയെ ബോധരഹിതയാക്കി കാറിനുള്ളിലിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ഹൈദരാബാദിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ സെയില്‍സ് എക്സിക്യുട്ടീവുമാരായ സങ്കറെഡ്ഡി(39) ജനാര്‍ദന്‍ റെഡ്ഡി(25) എന്നിവരെയാണ് മിയാപുര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ ജോലി നോക്കിയിരുന്ന കമ്പനിയിലെ തന്നെ ജീവനക്കാരിയായ 26-കാരിയാണ് ക്രൂരമായ ലൈംഗികപീഡനത്തിനിരയായത്. ജൂണ്‍ 30-ാം തീയതി രാത്രിയായിരുന്നു സംഭവം. മിയാപുരിലെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയും സഹപ്രവര്‍ത്തകരായ പ്രതികളും സംഭവ ദിവസം ഒരുമിച്ച് യാത്രപോയിരുന്നു. ജൂണ്‍ 30-ന് രാവിലെ ഹൈദരാബാദില്‍നിന്ന് യദാദ്രിയിലേക്കാണ് മൂവരും കാറില്‍ യാത്രതിരിച്ചത്.
തുടര്‍ന്ന് തിരികെവരുന്നതിനിടെയാണ് പ്രതികള്‍ യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്കി ലൈംഗികമായി പീഡിപ്പിച്ചത്. രാത്രി മണിക്കൂറുകളോളം കാറില്‍വെച്ച് പ്രതികള്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് റിപ്പോർട്ട്. അവശനിലയിലായ യുവതിയെ പിറ്റേദിവസം പുലർച്ചെ മൂന്നുമണിയോടെ മിയാപുരിലെ ഹോസ്റ്റലിന് സമീപം ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയും ചെയ്തു.
TAGS : HYDERABAD NEWS | RAPE
SUMMARY : A colleague was beaten unconscious and brutally tortured; Two arrested
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്സിന്റെ അംഗീകാരം.…