ന്യൂഡൽഹി: മഹാരാഷ്‌ട്ര കേഡറിലെ പ്രൊബേഷനറി ഓഫിസര്‍ പൂജ ഖേദ്‌ക്കറിന്‍റെ ഐഎഎസ് റദ്ദാക്കി. പരിശീലനത്തിലുണ്ടായിരുന്ന പൂജ ഖേദ്ക്കറിന് യുപിഎസ്‌സി വിലക്കും ഏര്‍പ്പെടുത്തി. ഇവരുടെ ഇപ്പോഴത്തെ ഐഎഎസ് റദ്ദാക്കുകയും ഭാവിയില്‍ യുപിഎസ്‌സി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തു. സിവില്‍ സര്‍വീസ് പരീക്ഷ ചട്ടങ്ങള്‍ പൂജ ലംഘിച്ചതായി രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി യുപിഎസ്‌സി അറിയിച്ചു.
2022 സിവില്‍ സര്‍വീസ് പരീക്ഷയിലെ പങ്കാളിത്തം റദ്ദാക്കിയതായും യുപിഎസ്‌സി അറിയിച്ചു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് യുപിഎസ്‌സിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൂജയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ മാസം 25ന് മുമ്പ് വിശദീകരണം സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഓഗസ്റ്റ് നാല് വരെ സമയം നീട്ടി ചോദിച്ചു. കൂടുതല്‍ രേഖകള്‍ ശേഖരിക്കണമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഈ ആവശ്യം.യുപിഎസ്‌സി അവരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുകയും സമയം ജൂലൈ 30ന് വൈകിട്ട് 3.30 വരെയാക്കുകയും ചെയ്‌തു. ഇനി കൂടുതല്‍ സമയം അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ സമയം അനുവദിച്ചിട്ടും പൂജ മറുപടി നല്‍കിയില്ല.
സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ 2009 മുതല്‍ 2023 വരെ സിവില്‍ സര്‍വീസ് യോഗ്യത നേടിയ 15000 പേരുടെ വിവരങ്ങളില്‍ പുനപരിശോധന നടത്തുമെന്നും യുപിഎസ്‌സി വ്യക്തമാക്കി. പൂജ തന്‍റെയും മാതാപിതാക്കളുടെയും അടക്കം പേരുകള്‍ മാറ്റിയെന്നും കണ്ടെത്തി. വ്യാജ പിന്നാക്ക, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചത് സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
പൂജ യുപിഎസ്‌സി പരീക്ഷ പാസായ ശേഷം സംവരണാനുകൂല്യത്തിനായി വ്യാജ ഭിന്നശേഷി – നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റില്‍ ഇവരെ ആറ് തവണ വൈദ്യ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഹാജരായില്ല. ഇത് സംബന്ധിച്ച് യുപിഎസ്‌സി വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്.
TAGS: UPSC | POOJA KHEDKAR
SUMMARY: UPSC cancels provisional candidature of Puja Khedkar, debars her from all future exams
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…