പൂജ ഖേദ്ക്കറുടെ ഐഎഎസ് റദ്ദാക്കി; പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും വിലക്ക്

ന്യൂഡൽഹി: മഹാരാഷ്‌ട്ര കേഡറിലെ പ്രൊബേഷനറി ഓഫിസര്‍ പൂജ ഖേദ്‌ക്കറിന്‍റെ ഐഎഎസ് റദ്ദാക്കി. പരിശീലനത്തിലുണ്ടായിരുന്ന പൂജ ഖേദ്ക്കറിന് യുപിഎസ്‌സി വിലക്കും ഏര്‍പ്പെടുത്തി. ഇവരുടെ ഇപ്പോഴത്തെ ഐഎഎസ് റദ്ദാക്കുകയും ഭാവിയില്‍ യുപിഎസ്‌സി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തു. സിവില്‍ സര്‍വീസ് പരീക്ഷ ചട്ടങ്ങള്‍ പൂജ ലംഘിച്ചതായി രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി യുപിഎസ്‌സി അറിയിച്ചു.

2022 സിവില്‍ സര്‍വീസ് പരീക്ഷയിലെ പങ്കാളിത്തം റദ്ദാക്കിയതായും യുപിഎസ്‌സി അറിയിച്ചു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് യുപിഎസ്‌സിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൂജയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ മാസം 25ന് മുമ്പ് വിശദീകരണം സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഓഗസ്റ്റ് നാല് വരെ സമയം നീട്ടി ചോദിച്ചു. കൂടുതല്‍ രേഖകള്‍ ശേഖരിക്കണമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഈ ആവശ്യം.യുപിഎസ്‌സി അവരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുകയും സമയം ജൂലൈ 30ന് വൈകിട്ട് 3.30 വരെയാക്കുകയും ചെയ്‌തു. ഇനി കൂടുതല്‍ സമയം അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ സമയം അനുവദിച്ചിട്ടും പൂജ മറുപടി നല്‍കിയില്ല.

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ 2009 മുതല്‍ 2023 വരെ സിവില്‍ സര്‍വീസ് യോഗ്യത നേടിയ 15000 പേരുടെ വിവരങ്ങളില്‍ പുനപരിശോധന നടത്തുമെന്നും യുപിഎസ്‌സി വ്യക്തമാക്കി. പൂജ തന്‍റെയും മാതാപിതാക്കളുടെയും അടക്കം പേരുകള്‍ മാറ്റിയെന്നും കണ്ടെത്തി. വ്യാജ പിന്നാക്ക, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചത് സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.

പൂജ യുപിഎസ്‌സി പരീക്ഷ പാസായ ശേഷം സംവരണാനുകൂല്യത്തിനായി വ്യാജ ഭിന്നശേഷി – നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റില്‍ ഇവരെ ആറ് തവണ വൈദ്യ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഹാജരായില്ല. ഇത് സംബന്ധിച്ച് യുപിഎസ്‌സി വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്.

TAGS: UPSC | POOJA KHEDKAR
SUMMARY: UPSC cancels provisional candidature of Puja Khedkar, debars her from all future exams

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിവാഹവാഗ്ദാനം നല്‍കി പീഡനം; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഐ.പി.എല്‍ താരവും ബംഗാള്‍ ക്രിക്കറ്ററുമായ...

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കൊച്ചി: വയനാട്ടിലെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ വാറന്റ്. അമ്പലമേട്...

എൻഎസ്എസ്. കർണാടക വിജ്ഞാൻ നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻഎസ്എസ് കർണാടക വിജ്ഞാൻ നഗർ കരയോഗത്തിന്റെ 2025-26 വർഷത്തേക്കുള്ള വാർഷിക...

അമ്മ അഡ്ഹോക്ക് കമ്മിറ്റി: അൻസിബയുടെ ഹര്‍ജി തള്ളി

കൊച്ചി: നടി ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട്...

കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി എൻ വി...

ഗുരുവായൂരില്‍ വിവാഹത്തിളക്കം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് ബുക്കിംഗ്

ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍....

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റര്‍ ഒന്നാം വാർഷികം: വിദ്യാഭ്യാസ-ചാരിറ്റി പദ്ധതികൾ പ്രഖ്യാപിക്കും

ബെംഗളൂരു: കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ...

വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് പുറത്തായെന്ന് നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി...

Related Articles

Popular Categories