തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക വളർച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ശശി തരൂർ എംപി. നല്ലത് ചെയ്താൽ നല്ലതെന്ന് പറയും അതേസമയം മോശം കാര്യമാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യുന്നതാണ് തന്റെ രീതിയെന്നും തരൂര്‍ പറഞ്ഞു . താൻ പ്രതീക്ഷിച്ചതിനുമപ്പുറമാണ് വ്യവസായ വകുപ്പിന്‍റെ പ്രകടനം. താൻ ദീർഘകാലമായി പറയുന്നത് ഓരോന്നോരോന്നായി സർക്കാർ ചെയ്തുതുടങ്ങിയെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ തലത്തിൽ അംഗീകരിച്ചിട്ടുള്ളതാണ് കേരളം വ്യവസായ സൗഹൃദമായെന്ന്. അത് കണ്ടില്ലെന്ന് നടിച്ച് എല്ലാത്തിലും രാഷ്ട്രീയം കലർത്തി വിമർശിക്കുന്നത് തന്റെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. വസ്തുതയുടെ അടിസ്ഥാനത്തിലും രേഖകള്‍ ഉദ്ധരിച്ചും തീയതികളും അക്കങ്ങളും ഉള്‍പ്പടെയാണ് ലേഖനം എഴുതിയത്. ഗ്ലോബല്‍ സ്റ്റാര്‍ട്ട് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ കണ്ടത്. സര്‍ക്കാരില്‍ നിന്നുള്ള വിവരമല്ല. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ നോക്കിയിട്ടും സ്റ്റാര്‍ട്ട്അപ്പുകളുടെ വാല്യുവേഷന്‍ നോക്കിയിട്ടും തിരുവനന്തപുരത്ത് നടന്ന ഹഡില്‍ ഗ്ലോബലില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് താന്‍ ലേഖനം എഴുതിയതെന്നും ശശി തരൂര്‍ വ്യക്തമാക്കി.
കുറേ വർഷങ്ങളായി കേരളം വളരെ പുറകിലായിരുന്നു. അവിടെ നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയെങ്കിൽ അഭിനന്ദിക്കണം. 18 മാസം കൊണ്ടാണ് സർക്കാർ ഇത് ചെയ്തത്. സംസ്ഥാനത്ത് നിക്ഷേപങ്ങൾ അത്യാവശ്യമാണ്. മുഴുവൻ പാർട്ടികളും ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. കേരളത്തിൽ ഒരു സ്ഥാപനം തുടങ്ങാൻ രണ്ടുമിനിറ്റ് മതിയെന്നാണ് രാജീവ് പറഞ്ഞത്. താനത് അന്വേഷിച്ച ശേഷമാണ് പറഞ്ഞതെന്നും തരൂർ വ്യക്തമാക്കി.
ഇപ്പോൾ കേരളത്തിൽ വികസനം നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും കുട്ടികളുടെ ഭാവിക്ക് നല്ല സ്റ്റാർട്ടപ്പുകൾ വേണമെന്നും തരൂർ പറഞ്ഞു. ജനങ്ങൾക്കാവശ്യമായ വികസനത്തെ തടഞ്ഞുകൊണ്ട് എന്തു ചെയ്താലും തെറ്റ് എന്ന് പറയുന്ന പ്രതിപക്ഷ രീതി നല്ല രാഷ്ട്രീയ പ്രവർത്തനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശി തരൂർ പ്രശംസിച്ചത്. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്നായിരുന്നു ലേഖനത്തിൽ പറഞ്ഞത്. പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ‘ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗർ’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചിരുന്നു.
<BR>
TAGS : SASHI THAROOR | LDF | CONGRESS
SUMMARY : If anyone does good, he will accept it, if he sees bad, he will criticize; Shashi Tharoor MP
കാസറഗോഡ്: കാസറഗോഡ് ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗണ്‍സിലർക്കും തൃക്കരിപ്പൂരിലെ എട്ട് വയസുകാരനുമാണ് സൂര്യാതപമേറ്റത്. കാഞ്ഞങ്ങാട്…
തൊടുപുഴ: ഇടുക്കിയില്‍ വീട്ടുമുറ്റും കെട്ടി ഒരുക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസിക്കാണ് (48) കടിയേറ്റത്. മൂർഖൻ പാമ്പാണ്…
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രഞ്ചിന് കൈമാറി. സംസ്ഥാന പോലീസ്…
മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. രായിൻമരക്കാർ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യയാണ്…
കോഴിക്കോട്: വിനോദസഞ്ചാരികള്‍ക്ക് വലിയ ആശ്വാസമായി ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ പോലിസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി. കറന്റ് പോകുന്നത് സാങ്കേതിക തകരാറാണെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. ഓവര്‍…