ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി താമസിച്ച 12 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. കോലാറിലെ ശ്രീനിവാസപൂരില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് കുട്ടികളടക്കമുള്ള സംഘം പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആദ്യം മുഹമ്മദ് ജാവേദും ഭാര്യ ജന്നദി അക്തറും പിടിയിലായി. ഇവരിൽനിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ബാക്കിയുള്ളവർ പിടിയിലായത്. കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി അറസ്റ്റിലായവരെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ (FRRO) ഹാജരാക്കുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് നിഖിൽ പറഞ്ഞു.
SUMMARY: illegal immigration; 12 Bangladeshis arrested

അനധികൃത കുടിയേറ്റം; 12 ബംഗ്ലാദേശികൾ അറസ്റ്റിൽ

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories