‘കുടിയേറ്റക്കാരെ ഇവിടെ ആവശ്യമില്ല’; നരേന്ദ്രമോദിക്ക് എതിരെ ഓസ്‌ട്രേലിയയില്‍ വലതുപക്ഷ തീവ്രവാദിയുടെ പ്രതിഷേധം

സിഡ്‌നി: ഇന്ത്യക്കാരുടെ വര്‍ധിച്ചുവരുന്ന ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തിനെതിരെ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. പ്രധാനമന്ത്രി താമസിച്ച മെല്‍ബണിലെ ഹോട്ടലില്‍ എത്തി കുടിയേറ്റ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. ഹ്യൂഗോ ലെനോണ്‍ എന്നയാളാണ് ബഹളമുണ്ടാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇയാളെ ബലമായി മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ വേണ്ടെന്ന് ആക്രോശിക്കുന്ന ഇയാള്‍ അസഭ്യവര്‍ഷം നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. “ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്‌ട്രേലിയക്കാര്‍ക്കുള്ളതാണ്” എന്നാണ് ഹ്യൂഗോ ലെനോൺ പറഞ്ഞത്.

അതേസമയം പ്രധാനമന്ത്രിയുടെ താമസ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാൾക്കെങ്ങനെ ലഭിച്ചെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ എങ്ങനെ മറികടന്നെന്നും പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകരണത്തിലും ഇയാള്‍ ബഹളമുണ്ടാക്കാന്‍ നോക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രവാസി ഭാരതീയരുടെ പരിപാടിയില്‍ നുഴഞ്ഞു കയറി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പ്രതി ‘നിയോ-നാസി’ സംഘടനകളുമായി അടുത്ത ബന്ധമുള്ള സമ്പന്നനാണ്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത കുടിയേറ്റവിരുദ്ധ റാലിയായ ‘മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ’യ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു ഇയാള്‍.
SUMMARY: ‘Immigrants are not needed here’; Right-wing extremist protests against Narendra Modi in Australia

.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം ദിനത്തില്‍. ഹിമാചല്‍ പ്രദേശ്...

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

കുമളി: മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി നദിയിലൊഴുക്കിയ സംഭവത്തിൽ പിതാവ്...

മൈസൂരു ദസറ; ഷെഡ്യൂൾ പ്രഖ്യാപിച്ചു, ഒക്ടോബർ 11 മുതൽ 21 വരെ ആഘോഷം

ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറയുടെ ഈ വര്‍ഷത്തെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇത്തവണ...

മെറിനോ വീണ്ടും രക്ഷകനായി; ബെൽജിയത്തെ തകർത്ത് സ്പെയിൻ സെമിയിൽ

ലൊസാഞ്ചലസ്: ആവേശകരമായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്...

കണ്ണൂരിൽ കാര്‍ മരത്തിലിടിച്ച് അപകടം; 4 പേര്‍ക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്, മരിച്ചത് സുഹൃത്തുക്കൾ

കണ്ണൂർ: കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു....

മൈസൂരു കെഎംസിസി സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്

ബെംഗളൂരു: മൈസൂരു കെഎംസിസിയും അരുന്ധതി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന സൗജന്യ...

പ്രശസ്ത കന്നഡ എഴുത്തുകാരി സി.എൻ. മുക്ത അന്തരിച്ചു

ബെംഗളൂരു: പ്രമുഖ കന്നഡ എഴുത്തുകാരി സി.എൻ. മുക്ത (കല്ലെമ്പെല്ല നരംസിഹമൂർത്തി മുക്ത-75)...

സംസ്ഥാനത്ത് 315 ഇവി ചാർജിംഗ് സ്‌റ്റേഷനുകൾ വരുന്നു

കൊ​​​​ച്ചി: സംസ്ഥാനത്ത് 277 പുതിയ സ്ഥലങ്ങളിലായി 315 അതിവേഗ ഇലക്ട്രിക് വാഹന...

Related Articles

Popular Categories