Thursday, October 30, 2025
25.7 C
Bengaluru

കെട്ടിടനിർമാണ ചട്ടങ്ങളിൽ സുപ്രധാനമാറ്റം: രണ്ടുസെന്റിനകത്തുള്ള 100 ചതുരശ്രമീറ്ററിൽക്കൂടാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററായി കുറച്ചു

തിരുവനന്തപുരം: കുറഞ്ഞസ്ഥലത്ത് വീടുനിർമിക്കുന്നവർക്ക് സഹായകരമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റംവരുത്തിയതായി മന്ത്രി എം.ബി. രാജേഷ്. അപേക്ഷിച്ചാലുടൻ നിർമാണാനുമതി ലഭ്യമാകുംവിധം ലോ റിസ്ക് കെട്ടിടങ്ങളുടെ ഗണത്തിലേക്ക്‌ കൂടുതൽ കെട്ടിടങ്ങളെ ഉൾപ്പെടുത്തി കെട്ടിടനിർമാണചട്ടങ്ങളിൽ വരുത്തിയ മാറ്റം നിലവിൽവന്നതായും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ​

ജില്ലാതല അദാലത്തുകളിൽനിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ദരെ പങ്കെടുപ്പിച്ച്‌ വിശദമായ ചർച്ചകൾക്കും അഭിപ്രായ സമന്വയങ്ങൾക്കും ശേഷമാണ്‌ ചട്ട ഭേദഗതികൾ നിലവിൽവരുന്നത്. രണ്ടുസെന്റിനകത്തുള്ള 100 ചതുരശ്രമീറ്ററിൽക്കൂടാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററായി കുറച്ചു. ദേശീയ-സംസ്ഥാന പാത, പൊതുമരാമത്ത്, തദ്ദേശസ്ഥാപനങ്ങൾ എന്നിവ വിജ്ഞാപനം ചെയ്യാത്ത റോഡുകൾക്കുസമീപത്തെ വീടുകൾക്കാണിത് ബാധകം. നിലവിൽ ദൂരപരിധി രണ്ടുമീറ്ററാണ്.

ഇനിമുതൽ, ഉയരം പരിഗണിക്കാതെ തന്നെ രണ്ടുനിലവരെയുള്ള 300 ചതുരശ്ര മീറ്റർ (3229,17 ചതു. അടി) വിസ്തീർണത്തിൽ അധികരിക്കാത്ത എല്ലാ കെട്ടിടങ്ങൾക്കും ഉദ്യോഗസ്ഥ ഇടപെടലോ പരിശോധനകളോ ഇല്ലാതെ തത്സമയം അനുമതി ലഭിക്കും. ഇതുവഴി ഏകദേശം 80 ശതമാനത്തോളം വീടുകൾക്കും അപേക്ഷ സമർപ്പിച്ചാലുടൻ നിർമാണാനുമതി ലഭിക്കും.

ആകെയുള്ള 117 ചട്ടങ്ങളിൽ 53 എണ്ണത്തിൽ ഭേദഗതി വരുത്തിയതായും ഒരു ചട്ടം ഒഴിവാക്കി രണ്ടെണ്ണം പുതുതായി ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. പെർമിറ്റ് കാലാവധി ദീർഘിപ്പിക്കാനുള്ള ഫീസ് പകുതിയായി കുറച്ചു. 10 വർഷത്തിനുശേഷം പെർമിറ്റ് പുതുക്കുമ്പോൾ നിലവിലെ ഫീസിന്റെ ഇരട്ടി അടക്കേണ്ട അവസ്ഥ ഇനിയില്ല. അത് പകുതിയായി കുറക്കും. പെർമിറ്റ് മറികടന്ന് നിർമാണം നടത്തിയാലുള്ള റഗുലറൈസേഷൻ പിഴയും കുറച്ചു. 300 ച. മീറ്ററിന് പെർമിറ്റ് എടുത്തശേഷം 350 ചതുരശ്ര മീറ്ററിൽ നിർമാണം നടത്തിയാൽ, 350 ച. മീറ്ററിനും പെർമിറ്റ് ഫീസിന്റെ ഇരട്ടി പിഴ അടക്കേണ്ടിവന്നിരുന്നു. പുതുക്കിയ ചട്ടപ്രകാരം അധികമായി നിർമിച്ച 50 ച. മീറ്ററിന് മാത്രം പിഴ അടച്ചാൽ മതി.

ഒരു സ്ഥലത്തിന് പെർമിറ്റ് എടുത്തശേഷം അതിന്റെ ഭാഗം വിൽക്കുകയോ ദാനം ചെയ്യുകയോ റോഡിനായി വിട്ടുനൽകുകയോ ചെയ്താലും പെർമിറ്റ് റദ്ദാകില്ല. ഭൂമിയുടെ ഒരു ഭാഗം കൈമാറിയാലും ബാക്കി സ്ഥലത്ത് അനുവദിച്ച പെർമിറ്റ് പ്രകാരം ചട്ടലംഘനമില്ലാതെ കെട്ടിടം നിർമിച്ചാൽ പെർമിറ്റ് നിലവിലുണ്ടാകും.

ജില്ല ടൗൺ പ്ലാനറുടെ ലേ ഔട്ട്‌ അനുമതിയില്ലാതെ സെക്രട്ടറിക്കുതന്നെ നിർമാണാനുമതി നൽകാവുന്ന കെട്ടിടങ്ങളുടെ വ്യാപ്‌തി വർധിപ്പിച്ചു. മെഡിക്കൽ, ഹോസ്‌പിറ്റൽ കെട്ടിടങ്ങൾക്ക്‌ 1500 ച. മീറ്ററിൽനിന്ന്‌ 6000 ച. മീറ്ററിനു മുകളിലാക്കിയാണ് വർധിപ്പിച്ചത്.

അസംബ്ലി, വ്യവസായ വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക്‌ 3000 ച. മീറ്ററിനു മുകളിലും സ്‌റ്റോറേജ് വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക്‌ 8000 ച. മീറ്ററിനു മുകളിലും ഹസാർഡസ്‌ വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക്‌ 500 ച. മീറ്ററിനു മുകളിലുമായി വ്യാപ്‌തി വർധിപ്പിച്ചു. ടർഫ്, ഗെയിം കോർട്ടുകൾ എന്നിവ നിയന്ത്രണം കുറഞ്ഞ വിഭാഗത്തിലേക്ക് കൊണ്ടുവന്നു. കെട്ടിടങ്ങളുടെ പാർക്കിങ് നിബന്ധനകൾ കാലോചിതമായി പരിഷ്കരിച്ചെന്നും മന്ത്രി അറിയിച്ചു.
SUMMARY: Important change in building regulations: The distance from the road to houses not exceeding 100 square meters within two centimeters has been reduced to one meter.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്വർണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1400...

ശ്വാസംമുട്ടി ഡല്‍ഹി: വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു

ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. വായു ഗുണനിലവാര...

മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി; മകൻ അമ്മയെ കഴുത്തറത്ത് കൊന്നു

തിരുവനന്തപുരം: നേമം കല്ലിയൂരില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ കഴുത്തറത്ത് കൊന്നു. കല്ലിയൂർ...

ഹെെവേയിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന സംഭവം; അഞ്ച് മലയാളികൾ അറസ്റ്റിൽ

ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 4.5 കോടിരൂപ കവര്‍ന്ന കേസില്‍...

ബേഗൂര്‍ വാഹനാപകടം: ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഹൈസം...

Topics

നമ്മ മെട്രോ; യെല്ലോ ലൈനില്‍ അഞ്ചാമത്തെ ട്രെയിൻ നവംബർ 1 മുതല്‍

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസന്ദ്ര യെല്ലോ ലൈനില്‍  അഞ്ചാമത്തെ...

മലയാളി നഴ്സിംഗ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളുരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്...

ബെംഗളൂരു-തിരുവനന്തപുരം ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് സ്റ്റോപ്

ബെംഗളൂരു: എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് 2 മിനിറ്റ്...

കേരള ആർടിസിയുടെ ബെംഗളൂരു-പയ്യന്നൂർ എസി ബസ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് ചെറുപുഴ വഴി പയ്യന്നൂരിലേക്കുള്ള ആദ്യ...

ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് ഫോൺ കടത്തി; വാര്‍ഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ...

പുട്ടപർത്തിയില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍...

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്...

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ...

Related News

Popular Categories

You cannot copy content of this page