തിരുവനന്തപുരം: കെഎസ്‌ആർടിസി ബസിന് മുന്നില്‍ കുപ്പിവെള്ളം സൂക്ഷിച്ച സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി. പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ സജീവ് കെ എസിനെ തൃശൂർ യൂണിറ്റിലേക്ക് സ്ഥലം സ്ഥലംമാറ്റി. കുപ്പിവെള്ളം കൂട്ടിയിട്ടതിന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വാഹനം തടഞ്ഞ് ശകാരിച്ചിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ് കോട്ടയം-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ് ആയൂരില്‍ വെച്ച് മന്ത്രി തടയുന്നത്.
ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബസ് മന്ത്രി തടഞ്ഞത്. തുടർന്ന് ഡ്രൈവറെയും കണ്ടക്ടറെയും റോഡില്‍ നിർത്തി ശകാരിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മന്ത്രിയുടെ നടപടിയെ പ്രതികൂലിച്ചും അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. മന്ത്രിയെ വിമർശിച്ച് യൂണിയൻ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
SUMMARY: Incident of keeping bottled water in front of KSRTC bus; action taken against driver