ബെംഗളൂരു:നാടെങ്ങും രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സംസ്ഥാനസർക്കാർ ബെംഗളൂരുവിൽ സംഘടിപ്പിച്ച ആഘോഷത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയ പതാക ഉയർത്തി, പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങില്‍ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിവിധ ജില്ലകളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിന് മന്ത്രിമാർ നേതൃത്വം നൽകി.
79ನೇ ಸ್ವಾತಂತ್ರ್ಯೋತ್ಸವದ ಅಂಗವಾಗಿ ಇಂದು ಬೆಂಗಳೂರಿನ ಫೀಲ್ಡ್ ಮಾರ್ಷಲ್ ಮಾಣಿಕ್ ಶಾ ಪೆರೇಡ್ ಮೈದಾನದಲ್ಲಿ ಆಯೋಜಿಸಿದ್ದ ಸ್ವಾತಂತ್ರ್ಯ ದಿನಾಚರಣೆಯಲ್ಲಿ ಮುಖ್ಯಮಂತ್ರಿ @siddaramaiah ಅವರು ಪಾಲ್ಗೊಂಡ ಕ್ಷಣಗಳು#IndependenceDay pic.twitter.com/8xlA4wFM2n
— CM of Karnataka (@CMofKarnataka) August 15, 2025
സംസ്ഥാനത്ത് വിദ്യാഭ്യാസസ്ഥാപനങ്ങൾ, റെയിൽവേ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിവയുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടത്തി.കെപിസിസി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ദേശീയപതാക ഉയർത്തി. മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുത്തു. ബിജെപിയടക്കം മറ്റ് രാഷ്ട്രീയപ്പാർട്ടികളും സ്വാതന്ത്ര്യദിനാഘോഷം നടത്തി. നഗരത്തിലെ മലയാളി സംഘടനകൾ വിപുലമായ പരിപാടികളോടെ ആഘോഷങ്ങൾ നടത്തി.
SUMMARY: Independence day celebration all over the country