ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ നടക്കും. സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി ചെന്നമ്മ, സംഘോളി രായണ്ണ എന്നിവരുടെ ജീവിതമാണ് ഇത്തവണത്തെ മേളയുടെ പ്രമേയം.
മേളയ്ക്കായുള്ള തയാറെടുപ്പുകൾ 3 മാസം മുൻപേ ഹോർട്ടികൾചർ വകുപ്പ് ആരംഭിച്ചിരുന്നു. 6 ലക്ഷത്തിലേറെ പൂക്കൾ വകുപ്പ് നട്ടുവളർത്തി. ശേഷിക്കുന്നവയ്ക്കായി കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, നന്ദിഹിൽസ് എന്നിവിടങ്ങളിലെ നഴ്സറികളെ സമീപിച്ചിട്ടുണ്ട്.
11 ലക്ഷം സന്ദർശകർ മേളയിലേക്കു എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജനുവരിയിലെ റിപ്പബ്ലിക് ദിന പുഷ്പ മേളയിൽ 4.7 ലക്ഷം സന്ദർശകരാണ് എത്തിയത്.
SUMMARY: independence Day Lalbagh flower show from August 7 to 17.