പതിറ്റാണ്ടിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. 90 അംഗ സഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഐഎം സഖ്യത്തിന് 49 സീറ്റുകളോടെ വ്യക്തമായ ഭൂരിപക്ഷം. ബിജെപി 29 സീറ്റില്‍ ഒതുങ്ങി. 42 സീറ്റുമായി നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി.
ഒമര്‍ അബ്ദുളള മുഖ്യമന്ത്രിയാകുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുളള പ്രഖ്യാപിച്ചു. പിഡിപിയുടെ സെയ്ദ് മുന്ദാസിർ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിൻ്റെ വിജയം. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം ആഘോഷിച്ച് നാഷണല്‍ കോണ്‍ഫറൻസ് പ്രവർത്തകർ. പാട്ടുപാടിയും നൃത്തം ചെയ്തുമാണ് നാഷണല്‍ കോണ്‍ഫറൻസ് പ്രവർത്തകർ ശ്രീനഗറില്‍ ആഹ്ലാദം പങ്കുവെച്ചത്. ബിജെപിയുടെ ലീഡ് ജമ്മു മേഖലയില്‍ മാത്രം ഒതുങ്ങി.
കോണ്‍ഗ്രസ് ആറ് സീറ്റുകള്‍ നേടിയപ്പോള്‍, കുല്‍ഗാമില്‍ സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി ചെങ്കൊടി പാറിച്ചു. ഒറ്റയ്ക്ക് മത്സരിച്ച മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പിഡിപി തകര്‍ന്നടിഞ്ഞു. കന്നിയങ്കത്തിനിറങ്ങിയ മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി ശ്രീഗുഫ്വാര ബിജ്‌ബെഹ്‌റ മണ്ഡലത്തില്‍ തോല്‍വി ഏറ്റുവാങ്ങി. ഡോഡ മണ്ഡലത്തില്‍ മത്സരിച്ച മെഹ് രാജ് മാലിക്കിലൂടെ ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നതും ശ്രദ്ധേയമായി.
എന്‍ജിനിയര്‍ റഷീദ് എംപിയുടെ അവാമി ഇത്തിഹാദ് പാര്‍ട്ടിയും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ഗുലാം നബി ആസാദ് രൂപം നല്‍കിയ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയും തിരിച്ചടി നേരിട്ടു. അധികാരത്തിലെത്താന്‍ നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി നിഴല്‍ സഖ്യം ഉണ്ടാക്കിയ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നൗഷേര മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട രവീന്ദര്‍ റെയ്‌ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവി രാജിവയ്ക്കുകയും ചെയ്തു.
TAGS : JAMMU KASHMIR | INDIA | ELECTION
SUMMARY : India alliance to power in Jammu and Kashmir
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…