Categories: SPORTSTOP NEWS

ടി-20 ലോകകപ്പ്; മഴമൂലം ഇന്ത്യ – കാനഡ മത്സരം ഉപേക്ഷിച്ചു

ബെംഗളൂരു: തുടര്‍ച്ചയായ രണ്ടാം ദിവസവും മഴ കാരണം ടി – 20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരം ഉപേക്ഷിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നിർണായക മത്സരമാണ് ഇന്ന് ഉപേക്ഷിച്ചത്. മഴയില്‍ ഔട്ട്ഫീല്‍ഡ് മത്സരയോഗ്യമല്ലാത്തതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇതേ ഗ്രൂപ്പിലെ യുഎസ്എ -അയര്‍ലാന്‍ഡ് മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു.

ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കു തുടങ്ങേണ്ട മത്സരം 9 മണിയായിട്ടും ടോസ് പോലും ഇടാന്‍ സാധിക്കാതിരുന്നതോടെയാണ് ഉപേക്ഷിച്ചത്. മഴ തോര്‍ന്നെങ്കിലും ഗ്രൗണ്ടിൽ ഈർപ്പം ഉള്ളതിനാലാണു കളി ഉപേക്ഷിക്കേണ്ടിവന്നത്. ഗ്രൗണ്ടിലെ ഔട്ട്ഫീൽഡിലെ വെള്ളക്കെട്ടും പൂർണമായും മാറിയിട്ടില്ല.

ആദ്യ 3 മത്സരങ്ങളും ജയിച്ച് സൂപ്പർ 8 ഉറപ്പിച്ച ഇന്ത്യയ്ക്ക് ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരമാണ് ഇതോടെ നഷ്ടമായത്. മറുവശത്ത് ആദ്യ 3 മത്സരങ്ങളിൽ നിന്ന് 2 പോയിന്റ് മാത്രമുള്ള കാനഡയുടെ സൂപ്പർ 8 സാധ്യതകൾ  അസ്തമിച്ചുകഴിഞ്ഞു.

പോയിന്റ് പങ്കിടേണ്ടി വന്നെങ്കിലും തോല്‍വി അറിയാതെ ഇന്ത്യന്‍ ടീം അടുത്ത റൗണ്ടിലേക്ക് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ മുന്നേറിയിട്ടുണ്ട്. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം സഹിതം ഏഴ് പോയിന്റാണ് ഇന്ത്യക്കുള്ളത്. ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റിന് കീഴടക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ ആറ് റണ്‍സിനാണ് മറികടന്നത്. മൂന്നാം മത്സരത്തില്‍ സഹ ആതിഥേയരായ യുഎസ്എയെ ഏഴ് വിക്കറ്റിനാണ് രോഹിത് ശര്‍മ്മയും സംഘവും തോല്‍പ്പിച്ചത്. കഴിഞ്ഞ ദിവസത്തെ മത്സരം ഉപേക്ഷിച്ചതോടെ പാകിസ്ഥാനെ പിന്തള്ളി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി യുഎസ്എയും സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയിരുന്നു.

എന്നാൽ പാകിസ്ഥാൻ ഇതിനോടകം സൂപ്പർ 8ൽ നിന്ന് പുറത്തായി. ഇന്ത്യയോടും യുഎസ്എയോടും തോറ്റതോടെയാണ് പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അപ്രതീക്ഷിതമായി പുറത്തായത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അയര്‍ലാന്‍ഡും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. അവസാന സ്ഥാനക്കാരായി നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന നാണക്കേട് ഒഴിവാക്കാനാകും പാകിസ്ഥാന്റെ ശ്രമം.

TAGS: SPORTS| WORLDCUP
SUMMARY: India canada match abandoned amid rain in t20 worldcup

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

4 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

4 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

5 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

6 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

7 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

7 hours ago