ടി-20 ലോകകപ്പിൽ നാളെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം. ന്യുയോർക്കിലെ നസ്സാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തീ പാറുമെന്നുറപ്പ്. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി അമേരിക്കയോട് സൂപ്പർ ഓവറിലേറ്റ അപ്രതീക്ഷിത പരാജയം പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കുമ്പോൾ ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തും സംഘവുമിറങ്ങുന്നത്.
34,000 സീറ്റുകളുള്ള സ്റ്റേഡിയത്തിലാണ് പോരാട്ടം അരങ്ങേറുക. നസ്സാവുവിൽ ഈ ലോകകപ്പിൽ ഒരുക്കിയ പിച്ചുകളെക്കുറിച്ച് ഇതിനകം തന്നെ വിമർശനങ്ങളുയർന്നു കഴിഞ്ഞു. പിച്ചിൽ പരിചിതമല്ലാത്തതും ഏറ്റുമുട്ടലിന് മുമ്പുള്ള അവസ്ഥയുമായി പൊരുത്തപ്പെടാൻ പരിമിതമായ സമയവും ഉള്ളതിനാൽ പാകിസ്ഥാന് വലിയ സമ്മർദ്ദത്തിലാവും മൈതാനത്തിറങ്ങുക.
ടീമുകളുടെ ഫോമിലേക്ക് വരുമ്പോൾ, ഇന്ത്യയാണ് ഒരുപടി മുമ്പിലുള്ളത്. ആദ്യ ഏറ്റുമുട്ടലിൽ അയർലണ്ടിനെ തകർത്താണ് രോഹിത്തിന്റേയും സംഘത്തിന്റേയും വരവ്. മറുപക്ഷത്ത് പാകിസ്ഥാൻ അവരുടെ ആദ്യ മത്സരത്തിൽ അമേരിക്കയിൽ നിന്നും അപ്രതീക്ഷിത പരാജയമാണ് ഏറ്റുവാങ്ങിയത്.
TAGS: SPORTS| INDIA| PAKISTAN
SUMMARY: India pakistan worldcup tomorrow
മലപ്പുറം: ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുരുക്കംപാടി സ്വദേശി ചെമ്പന്‍ (65) ആണ് മരിച്ചത്. കൂടെയുണ്ടായ വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.…
ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മരിച്ചു. ജക്കൂര്‍ സംപിഗെഹള്ളി പ്രോഡന്റ് നിയോറയില്‍ താമസിക്കുന്ന ശരത് എസ് (25)…
ഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് - ഡിഎംകെ ബന്ധം പൂർണ്ണമായും തകർന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ്…
തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസറഗോഡ് വെള്ളരികുണ്ട്…
ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍…
ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…