ലക്നൗ: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലീഗിലെ അവസാന സ്ഥാനക്കാരായ ലക്‌നൗ സൂപ്പര്‍ജയന്റ്്‌സ് ആണ് ബെംഗളൂരുവിനെ വീഴ്ത്തിയത്. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിയുടെ മറുപടി നിശ്ചിത 19 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 203 എന്ന സ്‌കോറില്‍ അവസാനിച്ചു. മഴ നിയമപ്രകാരം 9 റണ്‍സിനായിരുന്നു ലക്‌നൗവിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്.
ബെംഗളൂരുവിനായി ദേവ്ദത്ത് പടിക്കല്‍ (25 പന്തില്‍ 34), നായകന്‍ രജത് പടിദര്‍ (31ല്‍ 61), ടിം ഡേവിഡ് (17ല്‍ 40), ക്രുനാല്‍ പാണ്ഡ്യ (16ല്‍ 28), റൊമാരിയോ ഷെഫേഡ് (15ല്‍ 23) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രിന്‍സ് യാദവാണ് എല്‍ എസ് ജി ബൗളിംഗ് നിരയില്‍ മികച്ചു നിന്നത്. ഷഹബാസ് അഹമദ് രണ്ടും മുഹമ്മദ് ഷമി ഒന്നും വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ലക്നോ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 209 റണ്‍സെടുത്തത്. മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറിയാണ് ലക്‌നൗയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 56 പന്തുകള്‍ നേരിട്ട മാര്‍ഷ് 111 റണ്‍സെടുത്തു. ഒമ്പത് വീതം സിക്സും ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. നിക്കോളാസ് പുരാന്‍ (23 പന്തില്‍ 38), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (10 പന്തില്‍ 32 നോട്ടൗട്ട്) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.
ഓപണിംഗ് വിക്കറ്റില്‍ മാര്‍ഷും അര്‍ഷിന്‍ കുല്‍ക്കര്‍ണിയും ചേര്‍ന്ന് 9.2 ഓവറില്‍ 95 റണ്‍സ് നേടി. 17 റണ്‍സെടുത്ത അര്‍ഷിനെ പുറത്താക്കി ക്രുനാല്‍ പാണ്ഡ്യ കൂട്ടുകെട്ട് പൊളിച്ചു. പിന്നീടെത്തിയ നിക്കോളാസ് പുരാന്‍ മാര്‍ഷിന് പിന്തുണ നല്‍കി. 17ാം ഓവറില്‍ മാര്‍ഷിനെ ഹേസല്‍വുഡ് പറഞ്ഞയച്ചു. 19ാം ഓവറില്‍ പുരാനും മടങ്ങി. ഇതിനിടെ പന്തിന്റെ വെടിക്കെട്ടാണ് സ്‌കോര്‍ 200 കടത്തിയത്. പന്ത് രണ്ട് സിക്സും നാല് ബൗണ്ടറിയുമടിച്ചു. ബെംഗളൂരുവിനായി ക്രുണാല്‍ പാണ്ഡ്യ, ജോഷ് ഹേസല്‍വുഡ്, റാസിഖ് സലാം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
SUMMARY: Lucknow beat Bengaluru by nine runs; Mitchell Marsh hits century
ബെംഗളൂരു: മൈസൂരു നഗരത്തിലെ മാനന്തവാടി റോഡ് അടക്കം 12 പ്രധാന റോഡുകള്‍ കോണ്‍ക്രീറ്റ് റോഡുകളാക്കുന്ന (വൈറ്റ് ടോപ്പിംഗ്) പ്രവൃത്തികള്‍ പുരോഗമിക്കുന്നു.…
ബെംഗളൂരു: വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനുനേരേ ലൈം ഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി യാത്രക്കാരൻ അറസ്സിൽ. ബഹ്റൈനിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഗൾഫ് എയർലൈനിൽ യാത്ര…
തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ…
ന്യൂഡൽഹി: വിവാദമായ മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ പ്രോസസ് അസോസിയേറ്റ് നിദാ ഖാൻ അറസ്റ്റിൽ.…
കൊല്ലം: വേനലവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിന്‍. മേയ് മാസത്തിലെ മൂന്ന് ബുധനാഴ്ചകളിലായി തിരുവനന്തപുരം നോര്‍ത്തില്‍…
മുംബൈ: മുംബൈയിൽ കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് കാരണമായ സംഭവം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ തണ്ണിമത്തനിലൂടെ…