17 വരെ സൗദി സർവിസ് റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ; യാത്രാ പ്രതിസന്ധി രൂക്ഷം

ന്യൂഡൽഹി: ഹൂതി ആക്രമണങ്ങള്‍ വ്യോമപാതയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള സമീപകാല ആക്രമണങ്ങളുടെയും നിലവിലുള്ള സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിൽ ഇൻഡിഗോ, ആകാസ എയർ, എയർ ഇന്ത്യ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ 2026 ഒക്ടോബർ 17 (ശനിയാഴ്‌ച) വരെ നിർത്തിവച്ചു.

സൗദി അറേബ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ശനിയാഴ്‌ച വരെ റദ്ദാക്കിയതായി ഇൻഡിഗോ ട്വിറ്ററിൽ നൽകിയ യാത്രാ മുന്നറിയിപ്പിൽ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കിയ കമ്പനി, വിമാനങ്ങളുടെ നിലവിലെ സ്ഥിതി അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാനും യാത്രക്കാരോട് നിർദ്ദേശിച്ചു.
ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. യാത്രക്കാർക്ക് അധിക നിരക്കില്ലാതെ യാത്ര തീയതി മാറ്റുകയോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ നേടുകയോ ചെയ്യാമെന്ന് കമ്പനി അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുമ്പോൾ മുഴുവൻ തുകയും തിരികെ നൽകും. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകൾ നിർത്തിവെക്കുന്നതായി ആകാശ എയറും അറിയിച്ചു.
സർവീസുകളിൽ പെട്ടെന്നുണ്ടായ ഈ മാറ്റങ്ങൾ കാരണം ആയിരക്കണക്കിന് പ്രവാസികളും ഉംറ തീർത്ഥാടകരുമാണ് വലയുന്നത്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
SUMMARY: Indian airlines cancel Saudi services until the 17th; travel crisis worsens.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 56 📖 പുനർജനി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ മോഹൻ...

ബിഹാറിൽ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 11 പേർ മരിച്ചു, മരിച്ചവരിൽ ഏറെയും കുട്ടികൾ

ഹാജിപൂർ: ബിഹാറിലെ വൈശാലി ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം ഗംഗാ നദിയിൽ ബോട്ട്...

ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാരിന്റെ ആദരം; ധനസഹായം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക്...

അഭിമന്യു കൊലക്കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

ഹെസരഘട്ട തടാകത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിന് സമീപമുള്ള ഹെസരഘട്ട തടാകത്തിൽ കുളിക്കാനിറങ്ങിയ  വിദ്യാർഥി മുങ്ങിമരിച്ചു. കാമാക്ഷിപാളയ...

ബെംഗളൂരു പബ്ബിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന് പരാതി; ഐ.എ.എസ്. ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ബെംഗളൂരു: നഗരത്തിലെ പബ്ബിൽ രാത്രികാല പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അസഭ്യം...

യുപിഐ പണമിടപാടുകള്‍ക്ക് ഫീസ് പ്രാബല്യത്തില്‍ വരുത്തുന്നത് നീട്ടി, എംഡിആർ നടപ്പാക്കൽ ദീപാവലിക്ക് ശേഷം

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളിലെ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) നടപ്പിലാക്കുന്നത് നീട്ടി....

വ​ൻ മയക്കുമരുന്ന് വേ​ട്ട; ബെംഗളൂ​രു​വി​ൽ 3.17 കോടി രൂപയുടെ കഞ്ചാവുമായി ര​ണ്ട് മല​യാ​ളി​ക​ൾ പി​ടി​യി​ൽ

ബെംഗളൂ​രു: ബെംഗളൂ​രു​വി​ൽ വ​ൻ മയക്കുമരുന്ന് വേ​ട്ട. ഒ​ഡി​ഷ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന...

Related Articles

Popular Categories