സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം പൊട്ടിക്കലിനും വെടിക്കെട്ടും സിംഗപ്പൂരില്‍ നിരോധനമുണ്ട്. ഇത് ലംഘിച്ച സാഹചര്യത്തിലാണ് നടപടി. കാർലൈല്‍ റോഡിലെ തുറസായ സ്ഥലത്താണ് ദിലീപ് കുമാർ പടക്കം പൊട്ടിച്ചത്.
എന്നാല്‍, ഇത് സിംഗപ്പൂരിലെ ഗണ്‍സ്, എക്സ്പ്ലൊസീവ്സ്, വെപ്പണ്‍സ് കണ്‍ട്രോള്‍ ആക്‌ട്- 2021 പ്രകാരം കുറ്റകൃത്യമാണ്. പടക്കം പൊട്ടിച്ചതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് ദിലീപ് കുമാറിനെതിരെ അധികൃതർ നടപടി സ്വീകരിച്ചത്.
SUMMARY: Indian man arrested for bursting crackers for Diwali in Singapore














