ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല തകര്‍ത്തു; മുഖ്യ സൂത്രധാരനായ മലയാളി പിടിയില്‍

കൊച്ചി: രാജ്യത്തെ ഏറ്റവു വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ശൃംഖല നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ സ്വദേശി എഡിസനെ കൊച്ചി എന്‍സിബി യൂണിറ്റ് അറസ്റ്റ് ചെയ്തു. 35 ലക്ഷത്തിന്‍റെ രാസലഹരിക്ക് പുറമെ ലഹരിയിടപാടിലൂടെ സമ്പാദിച്ച എഴുപത് ലക്ഷത്തിന്‍റെ ക്രിപ്റ്റോ കറന്‍സിയുടെ വിവരങ്ങളും കണ്ടെത്തി. രണ്ടു വര്‍ഷമായി ഇയാള്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് ലഹരി കച്ചവടം നടത്തുന്നുവെന്നാണ് വിവരം. എന്‍സിബിയുടെ കൊച്ചി യൂണിറ്റ് മെലണ്‍ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് കെറ്റാമെലോണ്‍ എന്ന മയക്കുമരുന്ന് ശൃംഖല തകര്‍ത്തത്. ആറുമാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് എന്‍സിബിക്ക് ലഹരി ശ്യംഖലയില്‍ കടന്നു കയറാനായത്.

കേരളത്തിലേക്കെത്തുന്ന പോസ്റ്റല്‍ പാഴ്സലുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. കഴിഞ്ഞ മാസം 28ന് കൊച്ചിയിലെത്തിയത് മൂന്ന് തപാല്‍ പാഴ്സലുകള്‍. 280 എല്‍എസ്ഡി സ്റ്റാംപുകളാണ് ഈ പാഴ്സലുകളിലുണ്ടായിരുന്നത്. പാഴ്സല്‍ വാങ്ങാനായി എത്തിയ എഡിസനെ കാത്തു നിന്ന എന്‍സിബി ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 847 എൽ‌എസ്‌ഡി സ്റ്റാംപുകളും 131.66 ഗ്രാം കെറ്റാമൈനും പിടിച്ചെടുത്തു. ഇതിന്പുറമെ ഡാര്‍ക്നെറ്റ് മാര്‍ക്കറ്റുകളിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിച്ച ഒഎസ് അടങ്ങിയ പെൻ ഡ്രൈവ്, ക്രിപ്റ്റോ കറന്‍സി ഇടപാടുകളുടെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡ്രൈവുകളും വീട്ടില്‍ നിന്ന് കണ്ടെത്തി.

ലെവല്‍ ഫോര്‍ എന്ന വിശേഷണത്തിലാണ് ഡാര്‍ക്ക് വെബിലെ ലഹരി ശൃംഖലയായ കെറ്റാമലോണ്‍ പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്ത് വൻ ബന്ധങ്ങളുള്ള എഡിസന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ബെംഗളൂരു, ചെന്നൈ, ഭോപ്പാല്‍, പട്‌ന, ഡല്‍ഹി, കൂടാതെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് എല്‍എസ്ഡി ഇയാള്‍ അയച്ചിട്ടുണ്ട്. 14 മാസത്തിനുള്ളില്‍ 600-ല്‍ അധികം പാര്‍സലുകളാണ് ഇയാള്‍ നടത്തിയിരിക്കുന്നത്.
SUMMARY: India’s largest darknet drug ring busted; Malayali, main mastermind, arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 54 📖 നാഡീമർദന ക്രിയ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കണാരി...

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വരെ വർധന; മന്ത്രിസഭ അംഗീകാരം നല്‍കി

ബെംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന്...

എൻ എസ് മാധവന്റെ ‘മുംബൈ’ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തം- ഡോ കെ എസ് രവികുമാർ

ബെംഗളൂരു: സമകാലിക ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ ശക്തികൾ അപരമത വിദ്വേഷം പ്രചരിപ്പിക്കുകയും,...

എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഫൈറ്റര്‍ പൈലറ്റ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ...

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച നിലയിൽ

തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട്...

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

Related Articles

Popular Categories