വിമാനത്തില്‍ വൃത്തിയില്ലെന്ന് കാണിച്ച് 2021ല്‍ നല്‍കിയ പരാതിയില്‍, ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നിര്‍ദേശം. ഹൈദരാബാദ് സ്വദേശികളായ ദമ്പതികള്‍ നല്‍കിയ പരാതിയിലാണ് തീര്‍പ്പ് കല്‍പ്പിച്ചത്.
ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ഫ്ലൈറ്റിലാണ് അസുഖകരമായ അനുഭവമുണ്ടായതെന്ന് യാത്രികനായ ഡി. രാധാകൃഷ്ണന്‍ പരാതിയില്‍ പറയുന്നു. യാത്ര ചെയ്ത കോച്ചില്‍ പ്ലാസ്റ്റിക് ബോട്ടിലുകളും ഉപയോഗിച്ച നാപ്കിനുകളും ഉപയോഗശൂന്യമായ മറ്റു വസ്തുക്കളും നിറഞ്ഞിരുന്നു. യാത്രക്കിടെ ഭാര്യക്ക് മനംപിരട്ടല്‍ ഉണ്ടാവുകയും ഛര്‍ദിക്കുകയും ചെയ്തതായും പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ഭാര്യക്ക് വിമാനത്തിലെ സാഹചര്യവുമായി പൊരുത്തപ്പെടാനാവാത്ത രീതിയില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായതായി പരാതിക്കാരന്‍ അറിയിച്ചിരുന്നില്ലെന്ന് ഇന്‍ഡിഗോ പറഞ്ഞു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട കമ്മീഷന്‍, യാത്രക്കു മുമ്പ് കോച്ചുകളില്‍ വൃത്തിയുണ്ടെന്ന് ഇന്‍ഡിഗോ ഉറപ്പാക്കണമെന്ന് വ്യക്തമാക്കി. നഷ്ടപരിഹാരം ജൂലൈ ഒന്നു മുതല്‍ 45 ദിവസത്തിനകം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
TAGS : INDIGO FLIGHT | COMPENSATION
SUMMARY : IndiGo Airlines directed to pay compensation to complainant
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…