ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. കരാർ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്നവരാണ് ഇവർ
ഡപ്യൂട്ടി ചീഫ് ഫ്‌ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ ഋഷിരാജ് ചാറ്റർജി, സീനിയർ ഫ്‌ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ സീമ ജാംനാനി, ഫ്‌ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർമാരായ അനില്‍ കുമാർ പൊഖ്‌റിയാല്‍, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്. ആദ്യമായാണ് ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥറ്റക്കെതിരെ നടപടിയുണ്ടാകുന്നത്. ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി കെ.റാം മോഹൻ നായിഡു പറഞ്ഞിരുന്നു.
SUMMARY: IndiGo crisis: Four DGCA officials dismissed














