LATEST NEWS

ഇടവേള സമയം കുറയും; മെട്രോ പർപ്പിൾ, ഗ്രീൻ പാതകളില്‍ കൂടുതൽ ട്രെയിനുകൾ

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ പാതകളില്‍ കൂടുതൽ മെട്രോ ട്രെയിനുകൾ എത്തുന്നു. മേയ്-ജൂണ്‍ മാസത്തോടെ 3 ട്രെയിനുകൾ വീതം ഇരു പാതകളിലുമായി പുതുതായി സർവീസ് തുടങ്ങും.

വൈറ്റ്ഫീൽഡ് മുതല്‍ ചല്ലഘട്ട വരെയാണ് പർപ്പിൾ ലൈന്‍. ഗ്രീൻ ലൈന്‍ മാധവാര മുതല്‍ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയാണ്. ഇരു ലൈനുകളിലും വന്‍ തിരക്കാണ് സാധാരണ അനുഭവപ്പെടാറ്. പർപ്പിൾ, ഗ്രീൻ ലൈനുകളിൽ നിലവില്‍ 57 ട്രെയിനുകളുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം അധികമാണ്. കൂടുതൽ മെട്രോ ട്രെയിനുകൾ എത്തുന്നത് യാത്രക്കാർക്ക് ആശ്വാസമാകും.

ഒരു ട്രെയിന്‍ സെറ്റ് കൊൽക്കത്തയിലെ നിർമാണ സ്ഥലത്തു നിന്നു ബെംഗളൂരുവിലേക്ക് അയച്ചിട്ടുണ്ട്. ഈ മാസം അവസാനം കോച്ചുകൾ പീനിയ ഡിപ്പോയിലെത്തും. തുടര്‍ന്നു പരീക്ഷണ ഓട്ടത്തിനു ശേഷം സർവീസ് തുടങ്ങും.
SUMMARY: Interval time will decrease; More trains on Metro Purple, Green lines

NEWS DESK

Recent Posts

തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…

25 minutes ago

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം; ഫ്ളക്സിൽ പാൽ-കരിഓയിൽ അഭിഷേകം

തിരുവനന്തപുരം:വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച…

34 minutes ago

ഉറങ്ങിക്കിടക്കവെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ഗുരുതരാവസ്ഥയില്‍

പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി (15)ക്കാണ്…

2 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. 1,11,960 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 13,995 രൂപയാണ് ഒരു…

2 hours ago

സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൊച്ചി: പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോതമംഗലത്ത് പുഴയില്‍ മുങ്ങി മരിച്ചു. സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് കൂടല്ലൂര്‍ ക്വാര്‍ട്ടേഴ്‌സില്‍…

3 hours ago

108 എംഎൽഎമാരും രാജിവയ്‌ക്കും; മുന്നറിയിപ്പുമായി വിജയ്‌യുടെ ടിവികെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ പാർട്ടിയിലെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് നടൻ വിജയ്‌യുടെ തമിഴക വെട്രി…

3 hours ago