LATEST NEWS

IPL 2026; രാജസ്ഥാനെതിരെ ഹൈദരാബാദിന് വമ്പൻ ജയം

ഹൈദരാബാദ്: ഐപിഎൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസിനെ ഞെട്ടിച്ചുകൊണ്ട് സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ വിജയം. 57 റൺസിനാണ് ഹൈദരാബാദ് രാജസ്ഥാനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 216 റൺസ് എടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 19 ഓവറിൽ 159 റൺസിന് ഓൾഔട്ടായി.  അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ബൗളർമാരായ പ്രഫുൽ ഹിംഗെ, സാക്കിബ് ഹുസൈൻ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഹൈദരാബാദിന് മികച്ച ജയം സമ്മാനിച്ചത്. എട്ട് വിക്കറ്റുകളാണ് ഇരുവരും ചേർന്ന് പങ്കിട്ടെടുത്തത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ഓപ്പണർ അഭിഷേക് ശർമ്മയെ (0) ആദ്യ പന്തിൽ തന്നെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ ഇഷാൻ കിഷൻ ക്രീസിലെത്തിയതോടെ കളി മാറി. വെറും 44 പന്തിൽ നിന്ന് 8 സിക്സറുകളും 6 ഫോറുകളും അടക്കം 91 റൺസാണ് കിഷൻ അടിച്ചുകൂട്ടിയത്. മധ്യനിരയിൽ ഹെൻറിച്ച് ക്ലാസനും (40), നിതീഷ് കുമാർ റെഡ്ഡിയും (28) പിന്തുണ നൽകിയതോടെ ഹൈദരാബാദ് സ്കോർ 200 കടന്നു. അവസാന ഓവറുകളിൽ സലിൽ അറോറ (24*) നടത്തിയ മിന്നൽ പ്രകടനം സൺറൈസേഴ്സിനെ 216 എന്ന കൂറ്റൻ സ്കോറിലെത്തിച്ചു.

217 റൺസ് എന്ന വലിയ ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാന് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തുടക്കമാണ് ലഭിച്ചത്. യുവതാരം പ്രഫുൽ ഹിംഗെ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീണു. സ്കോർ ബോർഡിൽ വെറും 9 റൺസ് എത്തുമ്പോഴേക്കും നായകൻ റിയാൻ പരാഗ് ഉൾപ്പെടെ അഞ്ച് മുൻനിര ബാറ്റർമാർ പവലിയനിൽ തിരിച്ചെത്തിയിരുന്നു. ഹിംഗെയുടെ സ്വിംഗിനും വേഗതയ്ക്കും മുന്നിൽ രാജസ്ഥാന്റെ കരുത്തരായ ബാറ്റർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. ഡോണോവൻ ഫെരേരയും (69) രവീന്ദ്ര ജഡേജയും (45) ചേർന്ന് നടത്തിയ 118 റൺസിന്റെ കൂട്ടുകെട്ട് രാജസ്ഥാനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചു. ഫെരേര 44 പന്തിൽ ആറ് സിക്സറുകളുമായി പൊരുതിയെങ്കിലും സ്കോർ ബോർഡിലെ സമ്മർദ്ദം വിനയായി. ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് പൊളിഞ്ഞതോടെ രാജസ്ഥാൻ വീണ്ടും തകരുകയായിരുന്നു.
SUMMARY: IPL 2026; Hyderabad win big against Rajasthan

 

NEWS DESK

Recent Posts

കർണാടകയിൽ ഇനി ഇലക്ട്രിക് കാറുകൾക്ക് റോഡ് ടാക്‌സ് അടയ്ക്കണം

ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി…

7 hours ago

നി​തി​ൻ രാ​ജി​ന്റെ കു​ടും​ബ​ത്തി​ന് വീ​ട് വ​ച്ച് ന​ൽ​കും; പാ​ർ​ട്ടി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് എ.​എ. റ​ഹീം

തിരുവനന്തപുരം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന്…

7 hours ago

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്)…

7 hours ago

ലോക്സഭ സീറ്റുകള്‍ 850 ആക്കും; 273 എണ്ണം സ്ത്രീകൾക്ക്, വനിതാ സംവരണം 2029 മുതൽ

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…

8 hours ago

സൗജന്യ കന്നഡ പഠന ക്ലാസ്

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ  യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന  ക്ലാസുകൾ…

8 hours ago

കേരളസമാജം വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു.  വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…

8 hours ago