അബുദാബി: ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെ യുഎഇ പ്രതിരോധ സേന തടയുന്നതിനിടെ, തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് അബുദാബിയില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിലാണ് അപകടമുണ്ടായതെന്ന് അബുദാബി മീഡിയ ഓഫിസ് സ്ഥിരീകരിച്ചു.
മിസൈല്‍ പ്രതിരോധ സംവിധാനം വിജയകരമായി മിസൈലിനെ ആകാശത്തുവെച്ച് തകർത്തെങ്കിലും, ഇതിന്റെ ചിതറിത്തെറിച്ച ഭാഗങ്ങള്‍ ജനവാസ മേഖലയില്‍ വീഴുകയായിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഏതാനും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
മിസൈല്‍ പ്രതിരോധ സംവിധാനം വിജയകരമായി മിസൈലിനെ ആകാശത്തുവെച്ച് തകർത്തെങ്കിലും, ഇതിന്റെ ചിതറിത്തെറിച്ച ഭാഗങ്ങള്‍ ജനവാസ മേഖലയില്‍ വീഴുകയായിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഏതാനും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് എമർജൻസി വിഭാഗം ഉടൻ എത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റമസാൻ നാളുകളില്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഇന്ന് പുലർച്ചെ മുതല്‍ ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ഭീഷണികള്‍ക്കെതിരെ യുഎഇ വ്യോമ പ്രതിരോധ സംവിധാനം ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്.
SUMMARY: Iran missile attack; Two people including an Indian killed in Abu Dhabi
തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…
ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…
തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…
ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…
ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ 12 മരണം സ്ഥിരീകരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…