ഡൽഹി: രണ്‍വീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രം ‘ധുരന്ധർ 2’ ആഗോള ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ചുകൊണ്ട് കുതിപ്പു തുടരുന്നു. റിലീസ് ചെയ്ത് വെറും ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 1000 കോടി രൂപയിലേറെ കളക്ഷൻ നേടിയിരിക്കുകയാണ്.
ഇന്ത്യൻ സിനിമാചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 1000 കോടി ക്ലബ്ബില്‍ എത്തുന്ന രണ്ടാമത്തെ ചിത്രമായി ‘ധുരന്ധർ 2’ മാറി. ആറുദിവസംകൊണ്ട് ഈ നേട്ടം കൈവരിച്ച അല്ലു അർജുന്റെ ‘പുഷ്പ 2’ മാത്രമാണ് മുന്നിലുള്ളത്. എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി 2’ (ഒമ്പതു ദിവസംകൊണ്ട് 1000 കോടി), ‘ആർ.ആർ.ആർ.’ (RRR), ‘കെ.ജി.എഫ്. 2’, ‘കല്‍ക്കി 2898 എ.ഡി.’ എന്നീ പാൻ-ഇന്ത്യൻ ഹിറ്റുകളെയും ബോളിവുഡ് ചിത്രങ്ങളായ ‘പത്താൻ’, ‘ജവാൻ’ എന്നിവയെയും ഈ ചിത്രം പിന്നിലാക്കി.
കൂടാതെ, ആഗോളതലത്തില്‍ 100 ദശലക്ഷം (100 മില്യണ്‍) ഡോളർ മാർക്ക് മറികടക്കുന്ന എട്ടാമത്തെ ബോളിവുഡ് ചിത്രമെന്ന നേട്ടവും ‘ധുരന്ധർ 2’ സ്വന്തമാക്കി. മാർച്ച് 19നാണ് ധുരന്ധർ 2 തീയറ്ററുകളിലെത്തിയത്. രണ്‍വീർ സിംഗിനൊപ്പം ആർ മാധവൻ, അർജുൻ രാംപാല്‍, സഞ്ജയ് ദത്ത്, സാറ അർജുൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം 1300 കോടിയാണ് നേടിയത്.
SUMMARY: ‘Dhurandhar 2’ surges in collections; second fastest Indian film to cross Rs 1000 crore
ബെംഗളൂരു: സ്വകാര്യ ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ ഈയ്യംകോട്ടുമ്മൽ…
തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായി എല്ലാ ചികിത്സാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജ്…
ഹൈദരാബാദ്: ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിനു തകർത്ത് സ്വന്തം തട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. അഭിഷേക് ശർമയുടെ തകർപ്പൻ…
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ…
തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…
ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…