ബെംഗളൂരു: കർണാടകയിലെ ബിലികെരെ തുറമുഖംവഴിനടന്ന ഇരുമ്പയിര് കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കർണാടകയിലെ ബെംഗളൂരു, വിജയ നഗര ജില്ലയിലെ ഹോസ്പെട്ട് ഹരിയാണയിലെ ഗുരുഗ്രാം എന്നിങ്ങനെ 20 ഇടങ്ങളില്‍ സ്ഥലങ്ങളിൽ പരിശോധന നടത്തി.
എംഎസ്‌പിഎൽ ലിമിറ്റഡ്, ഗ്രീൻടെക്‌സ് മൈനിങ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ശ്രീനിവാസ മിനറൽസ് ട്രേഡിങ് കമ്പനി, അർഷദ് എക്സ്‌പോർട്സ്, എസ്‌വിഎം നെറ്റ് പ്രോജക്ട് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ആൽഫൈൻ മിൻമെറ്റൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിൽ പരിശോധന നടന്നു. ബിലികെരെ തുറമുഖംവഴി നടന്ന ഇരുമ്പയിര് കടത്തുമായി ബന്ധപ്പെട്ട് സിബിഐ ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതില്‍ കള്ളപ്പണം വെളുപ്പിക്കൽ കേസാണ് ഇഡി അന്വേഷിക്കുന്നത്. കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ്‌കൃഷ്ണ സെയിലിനെ കഴിഞ്ഞ മാസം ഇഡി അറസ്റ്റ് ചെയ്തിരുന്നു.
SUMMARY: Iron ore smuggling case; ED inspects 20 places