ബെംഗളൂരു: നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ (ഐടി) റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് റെയ്ഡ് നടന്നത്. എംജി റോഡിന് സമീപമുള്ള ബ്രണ്ടൺ റോഡിലുള്ള ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിലും ശിവാജി നഗറിലെ മറ്റ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.
ഡൽഹി, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരേസമയം നിരവധി വാഹനങ്ങളിലായി എത്തിയായിരുന്നു റെയ്ഡ്. അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ, മാളുകൾ, ഓഫീസ് സ്ഥലങ്ങൾ എന്നിവയുടെ നിർമ്മാണം ഉൾപ്പെടെ വിവിധ ബിസിനസുകളുള്ള ഗ്രൂപ്പിന്റെ പേരിൽ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനയിൽ നിർണായക രേഖകൾ കണ്ടെടുത്തയായാണ് വിവരം.
TAGS: BENGALURU
SUMMARY: Income Tax officials raid prominent builder in Bengaluru
കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…
ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…
ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…
ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…
ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…