തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐടിഐ വിദ്യാർഥി തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസിയായ രാജത്തിനെ (54) പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണാകുറ്റത്തിനാണ് അയൽവാസിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ (18) ആണ് മരിച്ചത്.
അയൽവാസിയായ സ്ത്രീയുൾപ്പെടെയുള്ളവർ വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകൾ ആത്മഹത്യ ചെയ്തതെന്നു പറഞ്ഞ് അച്ഛൻ വിഴിഞ്ഞം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് രാജത്തിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി രാജത്തിനെ റിമാൻഡ് ചെയ്തു.
SUMMARY: ITI student commits suicide after being verbally abused; neighbor arrested