ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ ഐ സി സിയുടെ തലപ്പത്തേക്ക്. നിലവിലെ ഐ സി സി അധ്യക്ഷന്‍ ഗ്രെഗ് ബാർക്ലേയ്‌ക്ക് പകരക്കാരനായി ജയ് ഷാ എത്തേക്കുമെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചെയർമാന്‍ മൈക്ക് ബെയർഡ് ഉൾപ്പെടെയുള്ള ഐ സി സി ഡയറക്ടർമാരോട് മൂന്നാം തവണയും ഈ സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ബാർക്ലേ വ്യക്തമാക്കിയതായും റിപ്പോർട്ട് പറയുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് 35കാരനായ ജയ് ഷാ. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയും ജയ് ഷാക്കുണ്ട്.
ജഗ് മോഹന്‍ ഡാല്‍മിയ (1997-2000)യും ശരദ് പവാര്‍ (2010-2012), എൻ ശ്രീനിവാസൻ (2014 – 2015), ശശാങ്ക് മനോഹർ (2015 – 2020) എന്നിവരാണ് നേരത്തെ ഐസിസി തലപ്പത്ത് എത്തിയ ഇന്ത്യക്കാർ. രണ്ട് വർഷത്തെ കാലാവധിയാണ് ഐസിസി ചെയർമാനുള്ളത്.
2019ലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായത്. 2028 വരെ അദ്ദേഹത്തിന് ബിസിസിഐ അദ്ധ്യക്ഷ പദവിയിലേക്ക് എത്താൻ സാധിക്കില്ല. ഇതിനിടെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിലേക്ക് അദ്ദേഹം വരുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്‌റ്റ് 27 ആണ്.ഒന്നിലധികം ആളുകൾ പത്രിക സമർപ്പിച്ചാൽ തിരഞ്ഞെടുപ്പ് നടക്കും.
<BR>
TAGS : JAI SHAH | ICC
SUMMARY : Jai Shah to head ICC
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ്…
കാസറഗോഡ്: കാസറഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് 16 വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കിണാശേരി സ്വദേശി…
ലക്നൗ: നടി ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യു.പിയിലെ ഗാസിയാബാദിലാണ്…
പത്തനംതിട്ട: വിവാദങ്ങൾക്കിടെ ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുലർച്ചെ അഞ്ചിന് നട തുറന്നപ്പോൾ ദർശനം നടത്തുകയായിരുന്നു. പമ്പയിൽ…
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 11കാരിയ്ക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടി ആശുപത്രി വിട്ടു. കുട്ടി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…