Categories: KARNATAKATOP NEWS

ബേക്കറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

ബെംഗളൂരു: ബേക്കറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ശിവമോഗ ആയന്നൂർ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ബേക്കറിയിൽ പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ചതോടെ തീപടരുകയുക തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആയന്നൂരിലെ ഹനഗെരെ റോഡിലുള്ള എസ്എൽവി അയ്യങ്കാർ ബേക്കറിയിലാണ് സംഭവം. സംഭവസമയം കടയുടെ ഉടമ പുറത്തായിരുന്നതിനാൽ അപകടം ഒഴിവായി. പെട്രോൾ പമ്പിനോട് ചേർന്നാണ് ബേക്കറി സ്ഥിതി ചെയ്തിരുന്നത്. എന്നാൽ സമീപത്തേക്ക് തീപടരുന്നതിന് മുമ്പ് ഫയർ ഫോഴ്സ് എത്തി തീയണച്ചു. അപകടത്തിൽ കട പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ശിവമോഗ സിറ്റി പോലീസ് കേസെടുത്തു.

TAGS: KARNATAKA | FIRE
SUMMARY: Shivamogga: Fire accident and cylinder explosion in bakery

Savre Digital

Recent Posts

പേ​ടി​എം പേ​യ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ ലൈ​സ​ൻ​സ് ആ​ർ​ബി​ഐ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…

6 hours ago

‘ജനനായകൻ’ ചോർന്ന സംഭവം: ഫിലിം എഡിറ്റർക്ക് സസ്‌പെൻഷൻ

ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…

7 hours ago

ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട; 108ൽ വിളിച്ചാൽ പ്രഥമ ശുശ്രൂഷയും വിദഗ്ധചികിത്സയും

തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…

7 hours ago

തൃശ്ശൂർ പൂരം; കൊല്ലം – തൃശ്ശൂർ റൂട്ടിൽ സ്പെഷ്യൽ മെമു സർവീസുകൾ പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…

8 hours ago

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…

8 hours ago

റൈറ്റേഴ്സ് ഫോറം സാഹിത്യസമാഹാര പ്രകാശനം മെയ് 3 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…

8 hours ago