ബെംഗളൂരു: കെഎന്‍എസ്എസ് ജയനഗര്‍ കരയോഗം കുടുംബസംഗമം ഓഗസ്‌റ് 3 ന് ബിലേക്കഹള്ളി വിജയ ബാങ്ക് ലേ ഔട്ടിനടുത്തുള്ള സിരി കണ്‍വെന്‍ഷന്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ നടക്കും. അംഗങ്ങളുടെ കലാപരിപാടികള്‍, തിരുവാതിര, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, തുടര്‍ന്ന് കേരളസദ്യ എന്നിവ ഉണ്ടാകും.
കരയോഗം പ്രസിഡന്റ് എന്‍ വിശ്വംഭരന്‍ നായരുടെ അധ്യക്ഷത വഹിക്കും. ചെയര്‍മാന്‍ ആര്‍ മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും.
ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, മറ്റ് ഭാരവാഹികള്‍, മഹിളാ വിഭാഗം കണ്‍വീനര്‍ ശോഭനാ രാമദാസ് എന്നിവര്‍ പങ്കെടുക്കും.
ടൈം ജോക്‌സ് കോഴിക്കോട് അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ഗാനമേള, കോമഡി ഷോ എന്നിവ അടങ്ങിയ മെഗാ ഷോയും ഉണ്ടായിരിക്കും.